ന്യൂഡൽഹി: ബോളിവുഡ് നടൻ ദിലീപ് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അനുശോചനം അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിലീപ് കുമാറിന്റെ (Dilip Kumar Death) വിയോഗം സാംസ്‌കാരിക ലോകത്തിന് നഷ്ടമാണെന്നും ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു..


 



 


സമാനതകളില്ലാത്ത മികവ് അദ്ദേഹത്തെ അനുഗ്രഹിച്ചു, അതുകൊണ്ടാണ് തലമുറകളിലുടനീളമുള്ള പ്രേക്ഷകരെ അദ്ദേഹം ആവേശഭരിതരാക്കിയത്. ദിലീപ് കുമാറിന്റെ കുടുംബം, സുഹൃത്തുക്കൾ, ആരാധകർ എന്നിവരെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി (PM Modi) കൂട്ടിച്ചേർത്തു.


Also Read: Dilip Kumar: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ അന്തരിച്ചു



 


വെളളിത്തിരയിലെ യഥാർത്ഥ ലെജൻഡായിരുന്നു ദിലീപ് കുമാറെന്നാണ് അമിത് ഷാ ട്വിറ്റ് ചെയ്തത്. അവിശ്വസനീയമായ അഭിനയത്തിലൂടെയും ജനപ്രിയ വേഷങ്ങളിലൂടെയും സിനിമാ ആസ്വാദകരുടെ തലമുറകളെ അദ്ദേഹം ആനന്ദിപ്പിച്ചുവെന്നും. വലിയ നടൻമാരിൽ ഒരാളെയാണ് നഷ്ടമായതെന്നും കുടുംബത്തിന്റെയും ആരാധകരുടെയും ദു:ഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അമിത് ഷാ (Amit Shah) കുറിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.