New Delhi: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠ ചടങ്ങ് ജനുവരി 22 ന് നടക്കാനിരിക്കുകയാണ്. രാജ്യത്തെ  ദശലക്ഷക്കണക്കിന് ശ്രീരാമ ഭക്തരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണ് ജനുവരി 22.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Horoscope Today, January 12:  ബിസിനസുകാര്‍ ജാഗ്രത പാലിക്കുക, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി ഉറപ്പ്!! രാശിഫലം
 
രാജ്യത്തെ സംബന്ധിച്ച് അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ഉത്സവം നടക്കുന്ന ജനുവരി 22 തികച്ചും ചരിത്രപരമായിരിക്കും. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കണക്കിലെടുത്ത് ഉത്തര്‍ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22 ന് അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ മദ്യശാലകളും ഈ ദിവസം അടച്ചിടാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.


Also Read:  LIVE Updates Kerala Lottery Result Today: ആ ഭാഗ്യവാന്‍ നിങ്ങളോ? നിര്‍മ്മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്  
   
ജനുവരി 22 ന് അയോധ്യയിലെ രാമ ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പവിത്രമായ ഈ ചടങ്ങുകള്‍ക്ക് മുന്നോടിയായി താന്‍ അനുഷ്ഠിക്കാന്‍ പോകുന്ന വ്രതത്തെപ്പറ്റി പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. 11 ദിവസത്തെ പ്രത്യേക അനുഷ്ഠാൻ (Anushthan) ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇത് ജനുവരി 12 വെള്ളിയാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. അയോധ്യയിൽ നടക്കുന്ന "ചരിത്രപരവും" "മംഗളകരവുമായ" ചടങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ അനുഗ്രഹിക്കപ്പെട്ടവനാണ് എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച ഒരു ഓഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.


 

നിരവധി തലമുറകൾ ജീവിച്ച സ്വപ്നം, ഇത് സാക്ഷാത്കരിക്കാനുള്ള അവസരം തനിക്ക് ലഭിച്ചു, ജീവിതത്തില്‍ ആദ്യമായി തികച്ചും വേറിട്ട ഒരു ഭക്തിയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

 

ജോലിത്തിരക്കുകളും ഉത്തരവാദിത്തങ്ങളും ഏറെയുണ്ട് എങ്കിലും എല്ലാ ആചാരങ്ങളും ശ്രദ്ധാപൂർവം പാലിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി മോദി. അതിനാല്‍തന്നെ  പ്രതിഷ്‌ഠ ചടങ്ങിന് ദിവസങ്ങള്‍ മുന്‍പ് ആരംഭിക്കുന്ന വ്രതം അദ്ദേഹത്തിന്‍റെ രാമ ഭക്തിയുടെ ഏറ്റവും വലിയ പ്രകടനമാണ് എന്ന് പറയാം.  

 

ദേവപ്രതിഷ്ഠ എന്നത് ഒരു ഭൗമിക വിഗ്രഹത്തിലേക്ക് ദൈവികശക്തി സന്നിവേശിപ്പിക്കുന്ന  ചടങ്ങാണ്. ഹൈന്ദവ വിശ്വാസത്തില്‍ ഒരു ദേവവിഗ്രഹത്തിന്‍റെ പ്രതിഷ്ഠ ഏറ്റവും വിശദവും വിപുലവുമായ ഒരു പ്രക്രിയയായി തിരുവെഴുത്തുകളില്‍ വിവരിക്കുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുന്‍പുള്ള നിരവധി ദിവസങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങള്‍ പ്രത്യേകം, പരാമര്‍ശിച്ചിട്ടുണ്ട്. പ്രതിഷ്ഠയ്ക്ക്  മുമ്പുള്ള വ്രതാനുഷ്ഠാനത്തിനുള്ള നിയമങ്ങളും വേദങ്ങൾ നിർദ്ദേശിക്കുന്നു

 

നാസിക് ധാം-പഞ്ചവടിയിൽ നിന്നാണ് മോദി തന്‍റെ 11 ദിവസത്തെ വ്രതം ആരംഭിക്കുന്നത്. അത് ഒരു  ഭാഗ്യമായി താന്‍ കരുതുന്നതായി അദ്ദേഹം പറഞ്ഞു. ശ്രീരാമൻ ഏറെ സമയം ചിലവഴിച്ച പുണ്യഭൂമിയാണ് പഞ്ചവടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.