കോവിഡ് വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗം
രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ കൊറോണ വ്യാപനം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍....
New Delhi: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ കൊറോണ വ്യാപനം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍....
കോവിഡ് (COVID-19) വ്യാപനം തീവ്രമായ 8 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ചര്‍ച്ച നടത്തുന്നത്. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, (Amit Shah) കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍, നീതി അയോഗ് ചെയര്‍മാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) വിളിച്ചു ചേര്‍ത്ത യോഗത്തില്‍, കേരളം, പശ്ചിമ ബംഗാൾ, ഹരിയാന, ഡല്‍ഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
രണ്ട് ഘട്ടങ്ങളായിട്ടാണ് പ്രധാനമന്ത്രി കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുക. ആദ്യ ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലേയും, രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സാഹചര്യങ്ങളാണ് പ്രധാനമന്ത്രി വിലയിരുത്തുക.
നിലവിൽ രാജ്യത്തെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം.
Also read: COVID update: 3,757 പേര്‍ക്കുകൂടി കോവിഡ്, മലപ്പുറം വീണ്ടും കൊറോണയുടെ പിടിയില്‍....
യോഗത്തിൽ കോവിഡ് വാക്‌സിൻ (COVID Vaccine) വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്യും. വാക്‌സിൻ ലഭ്യമായാൽ ഉടൻ ആളുകളിലേക്ക് എത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാകും പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി പ്രധാനമായും ചർച്ച ചെയ്യുക. നിലവിൽ അഞ്ച് വാക്‌സിനുകളുടെ പരീക്ഷണങ്ങളാണ് രാജ്യത്ത് പുരോഗമിക്കുന്നത്.