COVID update: 3,757 പേര്‍ക്കുകൂടി കോവിഡ്, മലപ്പുറം വീണ്ടും കൊറോണയുടെ പിടിയില്‍....

കേരളത്തില്‍ കോവിഡ് വ്യാപന തീവ്രത കുറയുന്നു,  ഇന്ന്   കോവിഡ്-19 സ്ഥിരീകരിച്ചത്  5,254   പേര്‍ക്ക്.  

Last Updated : Nov 23, 2020, 06:26 PM IST
  • കേരളത്തില്‍ കോവിഡ് വ്യാപന തീവ്രത കുറയുന്നു, ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 5,254 പേര്‍ക്ക്.
  • 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
  • രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
COVID update: 3,757 പേര്‍ക്കുകൂടി  കോവിഡ്, മലപ്പുറം  വീണ്ടും കൊറോണയുടെ പിടിയില്‍....

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപന തീവ്രത കുറയുന്നു,  ഇന്ന്   കോവിഡ്-19 സ്ഥിരീകരിച്ചത്  5,254   പേര്‍ക്ക്.  

മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് COVID-19  സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3272 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

മലപ്പുറം 993, കോഴിക്കോട് 467, പാലക്കാട് 182, എറണാകുളം 235, കോട്ടയം 276, തൃശൂര്‍ 264, ആലപ്പുഴ 256, തിരുവനന്തപുരം 158, കൊല്ലം 194, കണ്ണൂര്‍ 112, പത്തനംതിട്ട 46, ഇടുക്കി 30, വയനാട് 30, കാസര്‍ഗോഡ് 29 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കണ്ണൂര്‍ 4, കോഴിക്കോട് 3, പത്തനംതിട്ട, ഇടുക്കി മലപ്പുറം 2 വീതം, കൊല്ലം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5425 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 751, കൊല്ലം 572, പത്തനംതിട്ട 173, ആലപ്പുഴ 252, കോട്ടയം 175, ഇടുക്കി 137, എറണാകുളം 517, തൃശൂര്‍ 674, പാലക്കാട് 583, മലപ്പുറം 527, കോഴിക്കോട് 698, വയനാട് 82, കണ്ണൂര്‍ 187, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

Also read: COVID-19: സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​കും, 4 സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് സു​പ്രീംകോ​ട​തി​ നോ​ട്ടീ​സ്

 ഇതോടെ 64,166 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,00,089 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,543 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,395 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1551 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 556 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Trending News