ന്യൂഡൽഹി: പ്രധാനമനന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോ​ഗം (High Level Meeting) തുടങ്ങി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷനുമാണ് യോ​ഗത്തിലെ പ്രധാന ചർച്ചാ വിഷയം. ആരോ​ഗ്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നീതി ആയോ​ഗ് എന്നിവയിലെ ഉന്നത ഉദ്യോ​ഗസ്ഥരാണ് യോ​ഗത്തിൽ പങ്കെടുക്കുക.കൊവിഡ് സാഹചര്യത്തിനും വാക്സിനേഷനും ഒപ്പം വിവിധ സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭവും (Natural Disaster) ചർച്ചയായേക്കും. കൊവിഡ് വ്യാപനത്തിൽ കുറവുണ്ടെങ്കിലും മരണനിരക്ക്  ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ബുധനാഴ്ചയും അവലോകന യോ​ഗം ചേർന്നിരുന്നു. സംസ്ഥാനങ്ങളിലേക്ക് വാക്സിനുകൾ (Vaccine) എത്തിക്കുന്ന സംവിധാനങ്ങളെപ്പറ്റിയാണ് പ്രധാനമായും ചർച്ച ചെയ്തത്. വിദേശത്ത് നിന്ന് ലഭിച്ച മരുന്നുകളും ചികിത്സാ ഉപകരണങ്ങളും വിതരണം നടത്തുന്ന പ്രക്രിയയും ഉദ്യോ​ഗസ്ഥർ വിശദീകരിച്ചു. ടൗട്ടെ ചുഴലിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങളും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഉന്നതതല യോ​ഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ യോ​ഗത്തിൽ പങ്കെടുക്കും.


ALSO READ: Covid Updates India: രാജ്യത്ത് 3.26 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; മരണ നിരക്കിൽ നേരിയ ഇടിവ്


അതേസമയം, രാജ്യത്ത് കൊവിഡ് (Covid) വ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓക്സിജൻ ലഭ്യത വർധിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. മരുന്നുകളുടെ ലഭ്യത വർധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.