ബെംഗളൂരു: ചന്ദ്രയാൻ 3 ന്റെ വിജയശില്പികളായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെത്തി. ഗ്രീസിൽ നിന്നാണ് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തിയിരിക്കുന്നത്. തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് എക്‌സിൽ പോസ്റ്റ് ചെയ്തു. ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും ആവേശവുമാണ് ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തിന് പിന്നിലെ ചാലക ശക്തിയെന്നാണ് പ്രധാനമന്ത്രി കുറിച്ചത്. ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും പ്രധാനമന്ത്രി കുറിപ്പിൽ പറയുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Chandrayaan-3 Updates: എന്തുകൊണ്ട് ദക്ഷിണ ധ്രുവത്തിൽ ലാൻറിങ്ങ്? ഭാവിയിൽ ചന്ദ്രയാൻ-3 കൊണ്ടുവരാൻ പോകുന്ന നേട്ടങ്ങൾ


പീനീയയിൽ ഒരു കിലോമീറ്റർ ദൂരം റോഡ് ഷോയിൽ നരേന്ദ്ര മോദി പങ്കെടുക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകർ റോഡ് ഷോ ഉൾപ്പടെ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. രാവിലെ 7 മണിയോടെ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) വിഭാഗത്തിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സിൽ എത്തിയ പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായി ഒരു മണിക്കൂർ സംവദിക്കും.  ചന്ദ്രയാൻ ലാൻഡിംഗ് ദൗത്യത്തിന്റെ വിവരങ്ങളും ഇപ്പോഴത്തെ പര്യവേക്ഷണ ഫലങ്ങൾ എന്തെല്ലാമെന്നും ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയോട് വിശദീകരിക്കും


Also Read: മെട്രോ ട്രെയിനിൽ പെൺകുട്ടിയുടെ സമ്മർ സോൾട്ട്..! വീഡിയോ വൈറൽ


ചന്ദ്രയാൻ 3 ന്റെവിജയത്തിനു പിന്നാലെ ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിനെ വിളിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. മുഴുവൻ ടീമിനെയും നേരിട്ട് അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തുമെന്നും അദ്ദേഹം ആ സമയം പറഞ്ഞിരുന്നു. ബ്രിക്സ് ഉച്ചകോടി നടക്കുന്ന ജോഹന്നാസ്ബർഗിൽ നിന്നാണ് എസ് സോമനാഥുമായി അദ്ദേഹം ഫോണിലൂടെ സംഭാഷണം നടത്തിയത്. അവിടെ വെച്ച് പ്രധാനമന്ത്രി ചന്ദ്രയാന്റെ ലാൻഡിംഗിന്റെ തൽസമയ സാക്ഷ്യം വഹിക്കുകയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.


Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനി ദേവൻ ഒരിക്കലും കൈവിടില്ല!


ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചന്ദ്രയാൻ വിജയകരമായി ഇന്ത്യ ലാൻഡ് ചെയ്യിച്ചത്,  ഇതിലൂടെ ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണ്. അതിസങ്കീര്‍ണമായ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ എന്നത് ശ്രദ്ധേയം. റഷ്യയുടെ ലൂണ 25 പേടകം ചന്ദ്രനിൽ ഇറങ്ങാൻ കഴിയാതെ പരാജയപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിങ് നടത്തിയത് എന്നതും പ്രധാനമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.