Surat Diamond Bourse Inauguration: ലോകമെമ്പാടുമുള്ള വജ്രവ്യാപാരത്തിന് പേരുകേട്ട സൂറത്ത് നഗരം ഇപ്പോഴിതാ വജ്രവ്യാപാരത്തിന്റെ (Diamond Business) ആഗോള ശക്തികേന്ദ്രമായി മാറാൻ പോവുകയാണ്. പ്രധാനമന്ത്രി സൂറത്ത് ഡയമണ്ട് ബോഴ്‌സ് (Surat Diamond Bourse) ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ചാണ് സൂറത്ത് ഡയമണ്ട് ബോഴ്‌സ്. ഇത് അമേരിക്കയുടെ പെന്റഗണിന്റെ ഡയമണ്ട് എക്സ്ചേഞ്ചിനെ പിന്നിലാക്കിയിരിക്കുകയാണ് എന്നുവേണം പറയാൻ.  


COMMERCIAL BREAK
SCROLL TO CONTINUE READING

 



ഇവിടെ 4500 ശൃംഖലയുള്ള ഓഫീസുകൾ ഉണ്ടാകും. 65,000 പ്രൊഫഷണലുകൾ ഇവിടെ ജോലി ചെയ്യും.  സൂറത്ത് ഡയമണ്ട് ബോഴ്സ് 3400 കോടി രൂപ ചെലവിൽ 35.54 ഏക്കറിലാണ്  നിർമ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം സൂറത്ത് വിമാനത്താവളത്തിന്റെ ലോകോത്തര ഇന്റഗ്രേറ്റഡ് ടെർമിനലും പ്രധാനമന്ത്രി മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു.  353 കോടി രൂപ ചിലവിൽ നിർമ്മിച്ച കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിച്ചത്.  ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്രമന്ത്രി ദർശന ജർദോഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 


Also Read: ലോകമാകെ റോഡപകട മരണങ്ങൾ കുറയുന്നു, ഇന്ത്യയിൽ കൂടുന്നു; ലോകാരോഗ്യ സംഘടന കണക്ക്


പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സൂറത്ത് വിമാനത്താവളം അന്താരാഷ്‌ട്ര വിമാനത്താവളമായി പ്രഖ്യാപിക്കാനുള്ള നിർദ്ദേശം അംഗീകരിച്ചിരുന്നു.  67 ലക്ഷം ചതുരശ്ര അടി വിസ്തീർണമാണ് പുതിയ ടെർമിനൽ കെട്ടിടത്തിനുള്ളത്.  സൂറത്ത് വിമാനത്താവളത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം  പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സൂറത്ത് ഡയമണ്ട് ബോഴ്‌സിന്റെയും പുതിയ ടെർമിനലിന്റെയും സവിശേഷതകൾ നമുക്ക് അറിയിക്കാം.


Also Read: കേരളം പ്രധാന വിജ്ഞാന കേന്ദ്രം; വിദേശത്തേക്ക് പോകേണ്ട, നിരവധി സ്റ്റാർട്ട്അപ്പുകൾ വരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ


35.54 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തിന് ഒമ്പത് ഗ്രൗണ്ട് ടവറുകളും 15 നിലകളും ഉണ്ട്. ഓഗസ്റ്റില്‍, ഡയമണ്ട് റിസര്‍ച്ച് ആന്‍ഡ് മെര്‍ക്കന്റൈല്‍ (ഡ്രീം) സിറ്റിയുടെ ഭാഗമായ ഈ കെട്ടിടത്തെ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അംഗീകരിച്ചിരുന്നു.  സൂറത്ത് വിമാനത്താവളത്തിന് ആധുനിക രൂപം നൽകുന്നതിന് പിന്നിലെ ലക്ഷ്യം ഈ വജ്ര നഗരത്തെ ലോകത്തിലെ ഏറ്റവും വലിയ വജ്ര കേന്ദ്രമാക്കി മാറ്റുക എന്നതാണ്. സൂറത്ത് ഡയമണ്ട് ബോഴ്‌സും പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഈ ഡയമണ്ട് ബോഴ്‌സ് ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട്-ജ്വല്ലറി ബിസിനസിന്റെ കേന്ദ്രമായിരിക്കും. പരുക്കനും മിനുക്കിയതുമായ വജ്രങ്ങളുടെ ആഗോള കേന്ദ്രമായി ഇതിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 


ഇതോടെ വജ്ര വ്യാപാര മേഖലയിൽ വമ്പൻ മാറ്റങ്ങൾക്കാകും സൂറത്ത് ഡയമണ്ട് ബോഴ്സ് സാക്ഷ്യം വഹിക്കുക എന്നാണ് റിപ്പോർട്ട്. കസ്റ്റംസ് ക്ലിയറൻസ് ഹൗസ്, ജ്വല്ലറി മാൾ, ഇന്റർനാഷണൽ ബാങ്കിംഗ്, സേഫ് വോൾട്ടുകളുടെ സൗകര്യം എന്നിവ ബോഴ്‌സിന്റെ പ്രത്യേകതകളായിരിക്കും. മിനുക്കിയ വജ്രങ്ങൾ വാങ്ങാനായി ലോകരാജ്യങ്ങൾ ഒന്നടങ്കം ഇനി ഇന്ത്യൻ മണ്ണിലെത്തും. 175 രാജ്യങ്ങളിൽ നിന്നുള്ള 4,200 വ്യാപാരികളാകും ഇവിടെ എത്തുക.  ഇതോടെ വജ്ര വിപണിയിൽ ഭാരതം ആ​ഗോള ഹബ്ബായി മാറും.ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്ന പേര് സ്വന്തമാക്കിയപ്പോഴും തികച്ചും പ്രകൃതി സൗഹാർദപരമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. പഞ്ച തത്വങ്ങളെ അടിസ്ഥാനമാക്കി പരിസ്ഥിതി ആഘാതം കുറയ്‌ക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.