Nirmala Sitharaman : കേരളം പ്രധാന വിജ്ഞാന കേന്ദ്രം; വിദേശത്തേക്ക് പോകേണ്ട, നിരവധി സ്റ്റാർട്ട്അപ്പുകൾ വരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ഭാരതം മാറ്റത്തിന്റെ പാതയിലാണെന്നും മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Dec 16, 2023, 05:22 PM IST
  • വികസിതരാജ്യ സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണെന്നും യുവത്വമാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടത്.
  • ഭാരതം മാറ്റത്തിന്റെ പാതയിലാണെന്നും മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണെന്നും സീതാരാമൻ ഓർമ്മിപ്പിച്ചു
Nirmala Sitharaman : കേരളം പ്രധാന വിജ്ഞാന കേന്ദ്രം; വിദേശത്തേക്ക് പോകേണ്ട, നിരവധി സ്റ്റാർട്ട്അപ്പുകൾ വരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

കൊല്ലം : കേരളം രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. യുവാക്കൾക്കുള്ള അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ടെന്നും അതിനായി വിദേശത്തേക്ക് പോകേണ്ടതില്ലയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിരവധി സ്റ്റാർട്ട്അപ്പുകൾ കേരളത്തിൽ വരുമെന്ന് നിർമ്മല സീതാരമാൻ അറിയിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷ്ണൽ കോളേജിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

വികസിതരാജ്യ സാക്ഷാത്കാരത്തിന് യുവജനങ്ങളുടെ സംഭാവന പ്രധാനമാണെന്നും യുവത്വമാണ് ഭാരതത്തെ മുന്നോട്ട് നയിക്കേണ്ടത്. ഭാരതം മാറ്റത്തിന്റെ പാതയിലാണെന്നും മാറ്റം ത്വരിതപ്പെടുത്തേണ്ടത് യുവജനങ്ങളാണെന്നും സീതാരാമൻ ഓർമ്മിപ്പിച്ചു. യുവജനങ്ങളുടെ കഴിവ് പരിപോഷിപ്പിക്കാനും പ്രയോജനപ്പെടുത്താനുമുള്ള സാഹചര്യം രാജ്യത്തുണ്ടെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

ALSO READ : Nava Kerala Sadas Circular: നവകേരള ഘോഷയാത്രയിൽ സ്കൂൾകുട്ടികൾ വേണം, ചിതറ പഞ്ചായത്ത് പ്രസിഡൻറിൻറെ വിവാദ സർക്കുലർ

17 ബിരുദ പ്രോഗ്രാമുകളിൽ 475 വിദ്യാർത്ഥികളും 10 ബിരുദാനന്തര ബിരുദ വിഭാഗത്തിലെ 175 വിദ്യാർത്ഥികളുമാണ് വിജയിച്ചത്. ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷതവഹിച്ച ചടങ്ങിൽ എൻ. കെ. പ്രേമചന്ദ്രൻ എം.പി. കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രൊഫസർ കെ. വി. തോമസ് എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News