New Delhi : ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ന് സർവ്വകക്ഷി യോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഡൽഹിയിൽ വച്ചാണ് സർവ്വകക്ഷി യോഗം നടത്തുന്നത്. അതേസമയം ഇന്ന് പ്രധാനമന്ത്രി യോഗം ചേരുന്ന സാഹചര്യത്തിൽ ജമ്മു കാശ്മീരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 സർവ്വകക്ഷി യോഗത്തിനായി (All Party Meeting) ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെ 14 നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.  അതിൽ നാല് മുൻ മുഖ്യമന്ത്രിമാരും ഉൾപ്പെടുന്നു.   സർവ്വകക്ഷിയോഗത്തിന് മുന്നോടിയായി നിരവധി നേതാക്കൾ ഡൽഹിയിൽ എത്തിക്കഴിഞ്ഞു. 



ALSO READ: J&K യിലെ രാഷ്ട്രീയ പാർട്ടികളുമായി PM Modi സർവ്വകക്ഷി യോഗം ചേരും, അബ്ദുള്ള-മെഹ്ബൂബ ഉൾപ്പെടെ 14 നേതാക്കൾക്ക് ക്ഷണം


കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന സർവ്വകക്ഷി മീറ്റിംഗിൽ പങ്കെടുക്കാൻ  ഈ നേതാക്കളെ ക്ഷണിച്ചത്. 


നാഷണൽ കോൺഫറൻസിന്റെ ഫാറൂഖ് അബ്ദുള്ള (Farooq Abdullah), അദ്ദേഹത്തിന്റെ മകൻ ഒമർ അബ്ദുള്ള (Omar Abdullah), മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് (Ghulam Nabi Azad), പിഡിപി മേധാവി മെഹബൂബ മുഫ്തി (Mehbooba Mufti) എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്ന മുൻ മുഖ്യമന്ത്രിമാർ.


ALSO READ: കാശ്മീരിൻരെ പ്രത്യേക പദവിക്ക് പാകിസ്ഥാനോട് ചോദിക്കണോ? മെഹബൂബ മുഫ്തിയുടെ ഭീക്ഷണി


2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നു പ്രഖ്യാപനവും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷവുമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും (Amit Shah) മറ്റ് കേന്ദ്ര നേതാക്കളും ഈ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. തനിക്ക് ക്ഷണം ലഭിച്ചതായും പാർട്ടി മേധാവിയുടെ നിർദേശങ്ങൾ അനുസരിച്ച് മുൻപോട്ട് പോകുമെന്നും ഒമർ അബ്ദുള്ളയുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞു.


ALSO READ: കശ്മീര്‍ ആഭ്യന്തര വിഷയം, പാക്‌ അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം: അമിത് ഷാ


കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച ജമ്മു കശ്മീരിൽ നിന്നുള്ള എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി (BJP) പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.