New Delhi: പ്രധാനമന്ത്രി ഉജ്ജ്വല യോജന രണ്ടാം  ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്ഘാടനം ചെയ്തു.   ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക്  പചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ്  പ്രധാനമന്ത്രി ഉജ്ജ്വല യോജന (Pradhan Mantri Ujjwala Yojana - PMUY).


COMMERCIAL BREAK
SCROLL TO CONTINUE READING

ദരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ പാചകം വാതക കണക്ഷന്‍ നല്‍കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്   പ്രധാനമന്ത്രി ഉജ്ജ്വ യോജന  -പി.എം.യു.വൈ  (Pradhan Mantri Ujjwala Yojana - PMUY) പദ്ധതി ആരംഭിച്ചത്.  2016 ല്‍ ആയിരുന്നു പദ്ധതിയുടെ തുടക്കം.   


ആരംഭത്തില്‍  5  കോടി  കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. പിന്നീട്  2018 ല്‍ കൂടുതല്‍ പിന്നോക്ക വിഭാഗക്കാരെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചു.  ഇതോടെ പദ്ധതിയുടെ ആകെ ഗുണഭോക്താക്കള്‍ 8 കോടിയായി ഉയര്‍ന്നു.


പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രയോജനങ്ങള്‍ എന്താണ്?
(What is Pradhan Mantri Ujjwala Yojana?) 


പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി 1 കോടി സൗജന്യ കണക്ഷനുകളാണ് നല്‍ക്കുക.  ഒരു സിലിണ്ടറും  അടുപ്പും സൗജന്യമായി ലഭിക്കും.  


പ്രധാനമന്ത്രി ഉജ്ജ്വല യോജന എങ്ങിനെ അപേക്ഷിക്കാം
(How to apply for Pradhan Mantri Ujjwala Yojana?)


അപേക്ഷ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ സമര്‍പ്പിക്കാം,  pmujjwalayojana.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.  ഓഫ്‌ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍,  തൊട്ടടുത്തുള്ള  LPG വിതരണ ഏജന്‍സിയില്‍ നിന്നും അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കാം. 


പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് വേണ്ട പ്രധാന രേഖ എന്താണ്?
What documents required to apply for Pradhan Mantri Ujjwala Yojana?


 ഉജ്ജ്വല യോജന രണ്ടാം ഘട്ടത്തില്‍  നടപടി ക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്.  താമസം മാറി വന്നവര്‍ക്കും കുടിയേറ്റ തൊഴിലാളികൾക്കും പദ്ധതിക്ക് അപേക്ഷിക്കാന്‍ റേഷന്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടതില്ല. മറിച്ച്  വിലാസം സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതി.


പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് ആര്‍ക്കൊക്കെ അപേക്ഷിക്കാന്‍ സാധിക്കും?
Whom can aply for Pradhan Mantri Ujjwala Yojana?


1.    അപേക്ഷകര്‍ സ്ത്രീകളായിരിക്കണം 


2. 18  വയസ്  പൂര്‍ത്തിയാകണം 


3.  ദാരിദ്ര്യ രേഖയ്ക്ക് താഴെaയുള്ളവര്‍ ആയിരിക്കണം.  


4.  അപേക്ഷകയുടെ കുടുംബാംഗങ്ങളുടെ പേരില്‍ പാചകവാതക കണക്ഷന്‍ ഉണ്ടാവരുത്


ഇന്ന്   നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാന മന്ത്രി പദ്ധതി ഉത്ഘാടനം ചെയ്തത്.   ചടങ്ങില്‍ പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.