ഭോപ്പാൽ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ഉറച്ച സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യത്ത് രണ്ട് നിയമം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചെയ്തതിന് ശേഷം ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകീകൃത സിവിൽ കോഡിൻ്റെ പേരിൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം എങ്ങനെ രണ്ട് നിയമങ്ങൾ ഉപയോ​ഗിച്ച് പ്രവ‍ർത്തിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഭരണഘടന തുല്യ അവകാശത്തെക്കുറിച്ചാണ് പറയുന്നത്. ഏകീകൃത സിവിൽ കോ‍ഡ് നടപ്പിലാക്കാൻ സുപ്രീം കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം വോട്ട് ബാങ്ക്, പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു.


ALSO READ: 5 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ ഇന്നുമുതല്‍ ട്രാക്കിലെത്തുന്നു


"ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്തമായ നിയമങ്ങൾ" ഉള്ളത് രാജ്യത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനസംഖ്യയുടെ 90 ശതമാനവും സുന്നി മുസ്ലീങ്ങളുള്ള ഈജിപ്തിനെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 80 - 90 വർഷങ്ങൾക്ക് മുമ്പ് തന്നെ അവർ മുത്തലാഖ് നിർത്തലാക്കിയതായി പറഞ്ഞ പ്രധാനമന്ത്രി തന്റെ രാഷ്ട്രീയ എതിരാളികളെ കടന്നാക്രമിക്കുകയും ചെയ്തു. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെയ്ക്കുന്നവർ മുസ്ലീം പെൺമക്കളോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 


2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യത്തെ മോദി പരിഹസിച്ചു. 2014-ലും 2019-ലും എന്താണ് സംഭവിച്ചതെന്ന് ഓർക്കുന്നത് നല്ലതാണ്. 2014-ലും 2019-ലും ബിജെപിയുടെ കടുത്ത എതിരാളികൾ ഇത്രയധികം ഇളകിമറിഞ്ഞിരുന്നില്ല. ഇപ്പോൾ ശത്രുക്കൾ ഒന്നിച്ചിരിക്കുന്നു. പരസ്പരം അധിക്ഷേപിച്ചിരുന്ന നേതാക്കൾ ഇപ്പോൾ പരസ്പരം സാഷ്ടാംഗം പ്രണമിക്കുകയാണ്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യാൻ ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷത്തിന്റെ പരിഭ്രാന്തിയിൽ നിന്ന് വ്യക്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 


2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ബിജെപി വിജയം തൂത്തുവാരുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി വിജയിക്കുമെന്ന ഭീതി കാരണം എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ശേഷിക്കെ, അധികാരം പിടിച്ചെടുക്കാൻ വേണ്ടി എന്ത് വിലകൊടുത്തും പൊതുജനങ്ങളെ പ്രേരിപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.