ഗാന്ധിനഗർ: PM Modi Gujarat Visit: അമ്മയുടെ 100ാം ജന്മദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലെത്തി. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി, അമ്മയുടെ കാലുകൾ കഴുകി പാദപൂജ ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

 



രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. അഹമ്മദാബാദിലെ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവർണർ ആചാര്യ ദേവവ്രതയും നേരിട്ടെത്തി സ്വീകരിച്ചു. രാത്രി രാജ്ഭവനിൽ തങ്ങിയ ശേഷം ഇന്ന് രാവിലെയാണ് അദ്ദേഹം അമ്മയെ കാണാൻ എത്തിയത്. 


 



പിറന്നാളിനോടനുബന്ധിച്ച് പാവ്ഗഢിലെ മഹാകാളി ക്ഷേത്രത്തിൽ  വെച്ച് നടക്കുന്ന പ്രത്യേക പൂജകളിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്ഷേത്ര ദർശനത്തിന് ശേഷം വഡോദര, ഖേദ, ആനന്ദ്, പഞ്ച്മഹൽ, വഡോദര, ഛോട്ടാ ഉദേപൂർ ജില്ലകളിലായി 21,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.


അമ്മയെ സന്ദർശിച്ചതിന് ശേഷമുള്ള നിരവധി ചിത്രങ്ങൾ  സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഹീരാബെൻ മോദി പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പം റെയ്സൻ ഗ്രാമത്തിലാണ് താമസിക്കുന്നത്.


Also Read: കാലവർഷം കടുത്തേക്കും; ഇന്ന് 14 ജില്ലകളിൽ യെല്ലോ അലർട്ട് 


പ്രധാനമന്ത്രി തന്റെ വഡോദര സന്ദർശന വേളയിൽ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുൾപ്പെടെ 4 ലക്ഷത്തോളം ആളുകളെ അഭിസംബോധന ചെയ്യും. സർദാർ എസ്റ്റേറ്റിന് സമീപമുള്ള ലെപ്രസി ആശുപത്രിയിൽ നടക്കുന്ന പരിപാടിയിൽ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളടക്കം 4 ലക്ഷത്തോളം പേരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഈ മാസം പ്രധാനമന്ത്രിയുടെ രണ്ടാം ഗുജറാത്ത് സന്ദർശനമാണിത്. 


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.