MannKiBaat: കാർഗിൽ വിജയം പ്രചോദനം, കോറോണ പോരാട്ടം മറ്റൊരു യുദ്ധം
പാക്കിസ്ഥാൻ ഭാരതത്തിന്റെ സൗഹൃദത്തിന് മേല്‍ നടത്തിയ വഞ്ചനയാണ് കാര്‍ഗില്‍ യുദ്ധത്തിലേയ്ക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ന്യുഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരസൈനികര്‍ കാഴ്ചവച്ചത് ധീരമായ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ വീരമൃത്യുവരിച്ച സൈനികരെ പ്രധാനമന്ത്രി അനുസ്മരിച്ചു.
പാക്കിസ്ഥാൻ ഭാരതത്തിന്റെ സൗഹൃദത്തിന് മേല്‍ നടത്തിയ വഞ്ചനയാണ് കാര്‍ഗില്‍ യുദ്ധത്തിലേയ്ക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുഷ്ടന്റെ സ്വഭാവം ദ്രോഹിക്കലാണെന്ന ചൊല്ലിന് ഉദാഹരമാണ് പാക്കിസ്ഥാൻ എന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് കാർഗിൽ യുദ്ധം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം എല്ലാവരും ധീരസൈനികരുടേയും അവരുടെ വീരമാതാപിതാക്കളുടേയും ജീവിതം പരസ്പരം പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also read: Kargil Vijay Divas: ധീര സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രതിരോധമന്ത്രി
കൂടാതെ വിഷമം വരുമ്പോള്‍ ദരിദ്രനെക്കുറിച്ച് ചിന്തിക്കുക എന്ന ഗാന്ധിജിയുടെ മന്ത്രത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി കാർഗില്‍ സമയത്ത് പറഞ്ഞ വാക്യം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതുകാര്യം ചെയ്യാന്‍ പോകുന്നതിന് മുമ്പ് ആ കാര്യം ബലിദാനം നടത്തിയ സൈനികന്റെ ഉദ്ദേശശുദ്ധിയേ ബാധിക്കുന്നതാണോ എന്ന് ചിന്തിക്കണമെന്നാണ് അടല്‍ജി ഓര്‍മ്മിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കോറോണ രോഗമുക്തിയുടെ നിരക്ക് മറ്റ് രാജ്യങ്ങളേക്കാൾ നമ്മുടെ രാജ്യത്ത് ഭേദപ്പെട്ട നിലയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മരണസംഖ്യയും കുറവാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞുവെങ്കിലും ഇന്നും കോറോണ ഭീതി രാജ്യത്ത് നിന്നും മാറിയിട്ടില്ലയെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ട് നമ്മൾ ഇനിയും ജഗരൂകരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also read: ഉത്തര കൊറിയയിൽ ആദ്യ കൊറോണ സ്ഥിരീകരിച്ചു..!
തുടക്കത്തെക്കാൾ കോറോണ രോഗബാധയുടെ വ്യാപനം കൂടുതലാണ് ഇപ്പോൾ എന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഇത് മറ്റൊരു യുദ്ധമാണെന്നും കോറോണ പ്രതിരോധ പോരാളികളെ ഓർക്കണമെന്നും പറഞ്ഞു. എ പോരാട്ടം നമുക്ക് ജയിച്ചേ മതിയാകൂവെന്നും മാസ്ക് വയ്ക്കുന്നതിൽ ഒരു അലസതയും കാട്ടരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജമ്മുവിൽ കോറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയവരേയും പ്രധാനമന്ത്രി പ്രത്യേകം പരമാർശിച്ചു. കൂടാതെ കൈത്തറി ദിനത്തെക്കുറിച്ചും, പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികളെയും അദ്ദേഹം അനുമോദിച്ചു. എല്ലാവർക്കും രക്ഷാബന്ധൻ ആശംസകളും നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്ത് അവസാനിപ്പിച്ചത്.