എല്ലാ റെക്കോര്‍ഡും തകര്‍ത്ത് അടുത്ത തവണയും എന്‍ഡിഎ അധികാരത്തില്‍ വരും; വിശ്വാസ പ്രമേയം എന്‍.ഡി.എയ്ക്ക് ഗുണകരമായെന്നും പ്രധാനമന്ത്രി
ജനക്ഷേമ പദ്ധതികള്‍ സഭയില്‍ പാസാക്കാനുള്ള സമയമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചകളിലൂടെ പ്രതിപക്ഷം പാഴാക്കിയത്. അഴിമതിക്കാരെ കൂട്ടുപിടിക്കാനുള്ള അവിശ്വാസമാണിതെന്നും മോദി
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയത്തിന്റെ മറവില്‍ പ്രതിപക്ഷം ജനങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻറിൽ. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം എന്‍.ഡി.എയ്ക്ക് ഗുണകരമായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനക്ഷേമ പദ്ധതികള്‍ സഭയില്‍ പാസാക്കാനുള്ള സമയമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചകളിലൂടെ പ്രതിപക്ഷം പാഴാക്കിയത്. അഴിമതിക്കാരെ കൂട്ടുപിടിക്കാനുള്ള അവിശ്വാസമാണിതെന്നും മോദി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
1. ഇന്ത്യയുടെ ഭാവിയെക്കുറിച്ചല്ല സ്വന്തം രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ് പ്രതിപക്ഷത്തിന് ആശങ്ക.പ്രധാനപ്പെട്ട ബില്ലുകളുടെ കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചു സമയം കളഞ്ഞു
2. 2028-ൽ നിങ്ങൾ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോഴും ഞങ്ങൾ ഇവിടെ ഉണ്ടാവുമെന്നും മോദി
3. 1991-ൽ രാജ്യം പാപ്പരത്വത്തിന്റെ വക്കിലായിരുന്നു. എന്നാൽ 2014-ന് ശേഷം ഇന്ത്യ ആദ്യ അഞ്ചിൽ ഇടം നേടി
4. അഞ്ച് വർഷത്തിന് ശേഷം ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച 3 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരിക്കും
5. എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് അടുത്ത തവണയും എന്‍ഡിഎ അധികാരത്തില്‍ വരും. 2028ല്‍ പ്രതിപക്ഷം വീണ്ടും തങ്ങള്‍ക്കെതിരേ അവിശ്വാസം കൊണ്ടുവരും- മോദി പരിഹസിച്ചു.
6. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്ന ആഗോള സർവേകളുടെ തെറ്റായ പ്രചാരണം നടത്തുന്നതിൽ കോൺഗ്രസ് അഭിമാനിക്കുന്നു
7. പ്രതിപക്ഷം എൽഐസിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു,എന്നാൽ എൽഐസി ഉയർന്ന നിലയിലാണ് ഇപ്പോൾ
8. രാജ്യം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് ഏറെക്കുറെ മുക്തമായെന്ന് നിതി ആയോഗിനെയും ഐഎംഎഫ് ഡാറ്റയെയും ഉദ്ധരിച്ച് പ്രധാനമന്ത്രി വിശദമാക്കി
9. രാജ്യത്തിന്റെ വികസനം മാത്രമായിരിക്കണം നമ്മുടെ പ്രമേയവും ലക്ഷ്യവുമെന്ന് മോദി
10. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം പാർട്ടി രാജ്യത്തിന് മുകളിലാണ്; ജനങ്ങളുടെ പട്ടിണിയെക്കാൾ അധികാരത്തിന്റെ വിശപ്പാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...