PM Modi on Mission Divyastra: മിഷന് ദിവ്യാസ്ത്രയുടെ വിജയം, DRDO ശാസ്ത്രജ്ഞർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
PM Modi Salutes DRDO: എംഐആർവി സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച തദ്ദേശീയ അഗ്നി-5 മിസൈലിന്‍റെ പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു.
PM Modi Salutes DRDO: ശാസ്ത്ര സാങ്കേതിക രംഗത്തെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. മിഷൻ ദിവ്യാസ്ത്രയുടെ വിജയം രാജ്യത്തെ അറിയിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി.
'അഗ്നി-5 മിസൈൽ പുതിയ സാങ്കേതികവിദ്യയിൽ നിര്‍മ്മിച്ചിരിയ്ക്കുന്നു. മിഷൻ ദിവ്യാസ്ത്രയുടെ വിജയത്തില്‍ DRDOയ്ക്ക് അഭിനന്ദനം,' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
എംഐആർവി സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച തദ്ദേശീയ അഗ്നി-5 മിസൈലിന്‍റെ പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു. 'മിഷൻ ദിവ്യാസ്ത്ര'യുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരെ അദ്ദേഹം അഭിനന്ദിച്ചു.
പുതിയ സാങ്കേതിക വിദ്യയിലുള്ള അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയ സൈറ്റിൽ എഴുതിയ കുറിപ്പിൽ മൾട്ടിപ്പിൾ ഇൻഡിപെൻഡന്‍റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എംഐആർവി) സാങ്കേതികവിദ്യ ഉപയോഗിച്ച് അഗ്നി-5 ന്‍റെ ആദ്യ പരീക്ഷണം ശാസ്ത്രജ്ഞർ നടത്തിയതായി മോദി പറഞ്ഞു. പൂർണമായും ഇന്ത്യയിലാണ് ഈ മിസൈൽ വികസിപ്പിച്ചത്. പേലോഡിൽ ഒന്നിലധികം പോർമുനകളുള്ള മിസൈലാണ് അഗ്നി-5. ഓരോ വാർഹെഡും വ്യത്യസ്ത ലക്ഷ്യങ്ങളിൽ എത്താൻ കഴിയും. ഇന്ത്യയെക്കൂടാതെ ചൈന, ഫ്രാൻസ്, അമേരിക്ക, ഇസ്രായേൽ, റഷ്യ, യുകെ എന്നീ രാജ്യങ്ങളില്‍ ഈ സാങ്കേതികവിദ്യയുണ്ട്.
അതേസമയം, പ്രധാനമന്ത്രി മോദി ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് ഈ വിവരം PMO പുറത്തുവിട്ടത്. എന്നാല്‍, പിന്നീട് പ്രധാനമന്ത്രിയുടെ അഭിസംബോധന ഇന്ന് ഉണ്ടാവില്ല എന്ന് PMO അറിയിച്ചു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.