ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയിൽ രാജ്യം പ്രതിസന്ധിയിലായതോടെ തങ്ങളുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറച്ച എംപിമാരുടെ നടപടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിനേഴാം ലോക്‌സഭയുടെ അവസാന സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമാരിയുടെ കാലത്ത് എംപിമാർ ശമ്പളം വെട്ടിക്കുറയ്ക്കാൻ മടിച്ചില്ലെന്നും പാർലമെൻ്റ് കാൻ്റീനിലെ ഭക്ഷണത്തിനുള്ള സബ്‌സിഡി വരെ അക്കാലത്ത് നിർത്തലാക്കിയിരുന്നെന്നും മോദി സഭയിൽ പറഞ്ഞു. എംപിമാരുടെ ശമ്പളം ഒരു വർഷത്തേക്ക് 30 ശതമാനം കുറയ്ക്കുന്നതിനുള്ള ബില്ലാണ് പാർലമെൻ്റ് 2020-ൽ പാസാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും  ഉൾപ്പെടെ എല്ലാ എംപിമാരും തങ്ങളുടെ ശമ്പളം 30 ശതമാനമാണ് വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെ തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സംസ്ഥാന ഗവർണർമാർ തുടങ്ങിയവരും സ്വമേധയാ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നു. 2020-21, 2021-22 എന്നീ രണ്ട് വർഷക്കാലത്തെ എംപിമാരുടെ ഫണ്ടും സർക്കാർ നിർത്തി വെച്ചിരുന്നു.


നിരവധി തീരുമാനങ്ങൾ ഇക്കാലയളവിൽ കൈക്കൊള്ളാനായി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സാമൂഹ്യനീതി കൊണ്ടുവന്നതിൽ ഞങ്ങൾ സംതൃപ്തരാണ്. ആർട്ടിക്കിൾ 370 റദ്ദാക്കപ്പെട്ടതടക്കം അദ്ദേഹം തൻറെ പ്രസംഗത്തിൽ പരാമർശിച്ചു. 75 വർഷം ബ്രിട്ടീഷുകാർ നൽകിയ ശിക്ഷാനിയമത്തിനൊപ്പമാണ് രാജ്യം കടന്നു പോയതെന്നും  വരും തലമുറ ന്യായ സംഹിതയ്‌ക്കൊപ്പം ജീവിക്കുമെന്ന് അഭിമാനത്തോടെ പറയാം എന്നും മോദി തന്നെ പ്രസംഗത്തിൽ കൂട്ടി ചേർത്തു. ഇതാണ് യഥാർത്ഥ ജനാധിപത്യം."


നിക്ഷപക്ഷമായും സന്തുലിതമായും ലോക്സഭയെ നിയന്ത്രിച്ചതിന് സ്പീക്കർ ഓം ബിർളയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. കോപത്തിൻ്റെയും ആരോപണങ്ങളുടെയും നിമിഷങ്ങളുടെ സാഹചര്യം പോലും ക്ഷമയോടെ സഭയെ അദ്ദേഹം നയിച്ചെന്നും. പുഞ്ചിരിയാണ് അദ്ദേഹത്തിൻറെ ഹൈലൈറ്റെന്നും അദ്ദേഹം വ്യക്തമാക്കി. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.