Bharat Jodo Yatra: ഭാരത് ജോഡോ യാത്രയില്‍ മേധാ പാട്കർ, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി
ഭാരത് ജോഡോ യാത്രയില്‍ നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തക മേധാ പാട്കർ പങ്കുചേര്‍ന്ന വാര്‍ത്ത വളരെ പെട്ടെന്നാണ് ദേശീയ ശ്രദ്ധ നേടിയത്.
Bharat Jodo Yatra: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിരവധി സംസ്ഥാനങ്ങള്‍ പിന്നിട്ട് ഗുജറാത്തില്‍ പ്രവേശിച്ചിരിയ്ക്കുകയാണ്. പ്രതീക്ഷിച്ചതില്‍ കവിഞ്ഞ ജനപിന്തുണയാണ് ഭരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്നത് എന്ന് അടുത്തിടെ ഒരു ദേശീയ പാര്‍ട്ടി വിലയിരുത്തിയിരുന്നു.
ഭാരത് ജോഡോ യാത്ര സംസ്ഥാനങ്ങള്‍ പിന്നിടുമ്പോള്‍ നിരവധി പ്രശസ്തരായ വ്യക്തികള്‍ യാത്രയില്‍ പങ്കുചേരുന്നത് യാത്രയുടെ വര്‍ദ്ധിച്ച ജന പങ്കാളിത്തത്തെയാണ് സൂചിപ്പിക്കുന്നത്.
അതേസമയം, ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ പ്രവേശിച്ച അവസരത്തില്‍ പ്രമുഖ സാമൂഹിക പ്രവർത്തക മേധാ പാട്കർ യാത്രയിൽ പങ്കു ചേര്‍ന്നത് ശ്രദ്ധേയമായി. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഏറെ ദൂരം അവര്‍ നടന്നു. ഭാരത് ജോഡോ യാത്രയില്‍ നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തക മേധാ പാട്കർ പങ്കുചേര്‍ന്ന വാര്‍ത്ത വളരെ പെട്ടെന്നാണ് ദേശീയ ശ്രദ്ധ നേടിയത്.
അതേസമയം, ഈ വിഷയത്തില്‍ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.
"മൂന്ന് പതിറ്റാണ്ട് നർമ്മദാ അണക്കെട്ട് പദ്ധതി സ്തംഭിപ്പിച്ച "സ്ത്രീ"യ്ക്കൊപ്പം ഒരു കോൺഗ്രസ് നേതാവ് പദയാത്ര നടത്തുന്നത് കണ്ടു' എന്ന് ഗുജറാത്തിലെ ധോരാജിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, കോണ്‍ഗ്രസ് വോട്ട് ചോദിച്ച് എത്തുമ്പോള്‍ നർമ്മദാ അണക്കെട്ടിന് എതിരായവരുടെ തോളിൽ കൈവെച്ചാണ് നിങ്ങൾ മാർച്ച് നടത്തിയതെന്ന് ഓര്‍മ്മിപ്പിക്കാന്‍ മറക്കരുത് എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. നർമ്മദാ അണക്കെട്ട് നിർമ്മിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചരണം ആവേശത്തോടെ നടക്കുകയാണ്. ബിജെപി കോണ്‍ഗ്രസ്, AAP തുടങ്ങിയ പാര്‍ട്ടികളുടെ മുന്‍ നിര നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശക്തമായി രംഗത്തുണ്ട്.
ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 8ന് വോട്ടെണ്ണൽ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...