New Delhi: രാജ്യത്ത് കോവിഡ് (COVID-19) കേസുകള്‍ അത് തീവ്രമായി വര്‍ദ്ധിക്കുന്ന   സാഹചര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (PM Modi) നടത്തുന്ന നിര്‍ണ്ണായക  കൂടിക്കാഴ്ച ഇന്ന്...


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് വ്യാപനം  അതിരൂക്ഷമായി ബാധിച്ച ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരും ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍  പങ്കെടുക്കും.   വീഡിയോ കോണ്‍ഫറന്‍സിംഗ്  (Video conferencing) വഴിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. ദിനംപ്രതി  കോവിഡ് കേസുകള്‍  വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രിയുടെ തീരുമാനം.


മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുക്കുക.


സംസ്ഥാനങ്ങളിലെ നിലവിലെ കോവിഡ് വ്യാപന  സ്ഥിതിയെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചുമാണ് യോഗം ചര്‍ച്ച ചെയ്യുക. രാജ്യത്തെ 63% കോവിഡ് കേസുകളും മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. 


അതേസമയമ, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷ൦ കടന്നു.  എന്നാല്‍, കഴിഞ്ഞ  24 മണിക്കൂറില്‍  പ്രതിദിന വര്‍ധനവ് കുറഞ്ഞിരുന്നു.  കൂടാതെ,  രോഗം ഭേദമാകുന്നവരുടെ എണ്ണം ഒരു ലക്ഷവും കടന്നിരുന്നു.  മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ് നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് രാജ്യത്ത്  ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.


ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് മുന്‍പില്‍  അമേരിക്കയാണുള്ളത്. 


അതേസമയം, പോസിറ്റിവിറ്റി റേറ്റ് 10.58% ആയി ഉയര്‍ന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ലോകത്ത് കോവിഡ് കേസുകളില്‍ രണ്ടാമതും കോവിഡ് മരണത്തില്‍ മൂന്നാമതുമുള്ള ഇന്ത്യ പ്രതിദിന കേസുകളുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നാമതാണ്.


Also read: COVID review meeting: കോവിഡ് ബാധയില്‍ വന്‍ കുതിപ്പ്, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക കൂടിക്കാഴ്ച


രാജ്യത്ത് തിങ്കളാഴ്ച മുതല്‍ നാലാം ഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതോടെ വിവാഹം അടക്കമുള്ള സാംസ്‌കാരികവും രാഷ്ട്രിയവുമായ വിവിധ പരിപാടികളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാം. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്ക് സ്കൂളുകള്‍ ഭാഗികമായി തുറക്കാന്‍ അനുമതിയുണ്ട്. 


Also read: COVID Vaccine: കോവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു


രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇത് തടയുവാന്‍ വേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. കഴിഞ്ഞ ആഗസ്റ്റ്‌ 11 നാണ്  പ്രധാനമന്ത്രി അവസാനമായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന്   കോവിഡ് അവലോകന യോഗം നടത്തിയത്.