Atal Setu: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
Mumbai Trans Harbour Link: പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമാണിത്. 21.8 കിലോമീറ്റർ നീളമുള്ള ഈ പാലം മുംബൈയിലെ സെവ്രിയ്ക്കും റായ്ഗഢ് ജില്ലയിലെ നവ ഷെവ പ്രദേശത്തിനും ഇടയിലാണ്.
മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം അടൽ സേതു (MTHL) പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. രാജ്യത്തിന്റെ എഞ്ചിനീയറിംഗ് മികവിന്റെ മികച്ച ഉദാഹരണമാണ് ഈ പാലം. ലോകത്തിലെ നീളമേറിയ പാലങ്ങളുടെ പട്ടികയിൽ 12 മത്തെ സ്ഥാനം ഈ പാലത്തിനാണ്. 22 കിലോമീറ്റർ നീളത്തിലും 27 കിലോമീറ്റർ വീതിയിലും 17.834 കോടിയിൽ നിർമ്മിച്ചിരിക്കുന്ന ആറുവരി പാതയാണിത്.
Also Read: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍
താനെ കടലിടുക്കിന് മുകളിലായി മുംബൈയും നവി മുംബൈയേയും ബന്ധിപ്പിക്കുന്ന പാതയാണിത്. മൊത്തം 22 കിലോമീറ്ററിൽ 16.5 കിലോമീറ്ററും കടലിന് മുകളിലായിട്ടാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 15 മീറ്റർ ഉയരത്തിലാണ് പാലത്തിന്റെ നിർമ്മാണം. അടിയിലൂടെ കപ്പലുകൾക്ക് വരെ കടന്നു പോകാനുള്ള സ്വകാര്യത്തിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
Also Read: എന്താണ് ഇടക്കാല ബജറ്റ്? സമ്പൂര്‍ണ്ണ ബജറ്റിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെടുന്നു?
പ്രതിദിനം 75000 വാഹനങ്ങൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ഈ പാലത്തിലൂടെ കടന്നുപോകാൻ സാധിക്കും. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും 40 കിലോമീറ്ററാണ് പരമാവധി വേഗതയെന്നാണ് റിപ്പോർട്ട്. പക്ഷെ ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടർ തുടങ്ങിയവയ്‌ക്ക് പാലത്തിലൂടെ പ്രവേശനമില്ല. 500 ബോയിംഗ് വിമാനങ്ങളുടെ ഭാരത്തിന് തുല്യവും ഈഫൽ ടവറിന്റെ 17 മടങ്ങ് ഭാരവുമുള്ള സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 1,77,903 മെട്രിക് ടൺ സ്റ്റീലും 504,253 മെട്രിക് ടൺ സിമന്റും അടൽ സേതുവിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
Also Read: ലക്ഷ്മീദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം കാര്യവിജയവും!
ഈ പാലത്തെ എൻജിനീയറിംഗിന്റെ അത്ഭുതമെന്നാണ് വിശേഷിപ്പിക്കുന്നത്. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന ഈ പാലം, കാറ്റിനെയും മിന്നലിനെയും പ്രതിരോധിക്കുമെന്നും റിപ്പോർട്ടുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മരണാർത്ഥമായാണ് മഹാരാഷ്‌ട്രാ സർക്കാർ പാലത്തിന് അടൽ സേതു എന്ന നാമം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.