ലഖ്‌നൗ: അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് വാരണാസിയിൽ പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഗജ്ജരിയിലെ പുതിയ സ്റ്റേഡിയം ഭാരതീയ സംസ്‌കാരം വിളിച്ചോതും വിധത്തിലാകും നിർമ്മിക്കുകയെന്നും. ശിവന്റെ പ്രതീകങ്ങളായ ത്രിശൂലം, ചന്ദ്രക്കല, ഢമരു എന്നിവ ഉൾക്കൊള്ളിച്ചാകും സ്റ്റേഡിയത്തിന്റെ നിർമ്മാണമെന്നുമാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Women Reservation Bill: ഇന്ത്യൻ ജനാധിപത്യത്തിന് ഇത് ചരിത്ര മുഹൂർത്തം; വനിതാ സംവരണ ബിൽ ലോക്സഭയിൽ


ഉച്ചയോടെയാണ് തറക്കല്ലിടൽ ചടങ്ങ്.  ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേന്‍ ഭാരവാഹികളും ബിസിസിഐ ഉന്നതരും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്സര്‍ക്കാര്‍, രവി ശാസ്ത്രി, ഗുണ്ടപ്പ വിശ്വനാഥ്, മദന്‍ ലാല്‍, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും.


Also Read: Murder: പഞ്ചാബിൽ കബഡി താരത്തിനെ വീടിനു മുന്നിലിട്ട് വെട്ടിക്കൊന്നു!


ശേഷം പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. പാർലമെന്റിൽ ചരിത്രം കുറിച്ചുകൊണ്ട് വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ 5,000 സ്ത്രീകൾ ആദരിക്കും. ഇതിന് ശേഷം 3:15 ഓടെ രുദ്രാക്ഷ് ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ആന്റ് കൺവെൻഷൻ സെന്ററും പ്രധാനമന്ത്രി സന്ദർശിക്കും.  സന്ദർശന വേളയിൽ അടൽ അവാസിയ വിദ്യാലയങ്ങളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. 1,115 കോടി രൂപ ചെലവിൽ നിർമ്മിച്ച16 വിദ്യാലയങ്ങളുടെ ഉദാഘാടന ചടങ്ങാണ് ഇവിടെ നടക്കുക. നിർമാണ തൊഴിലാളികളുടെയും ദിവസ വേതനക്കാരുടെയും മക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിനും അവരുടെ സമഗ്രമായ വികസനത്തിനും  സഹായിക്കുന്നതിനായാണ് ഈ സ്‌കൂളുകൾ ആരംഭിക്കുന്നത്. 


Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, നിങ്ങളും ഉണ്ടോ?


ഓരോ അടൽ സ്‌കൂളും 10-15 ഏക്കറിലാണ് നിർമ്മിച്ചിരിക്കുന്നത്. കായിക പ്രവർത്തനങ്ങൾക്ക് ഗ്രൗണ്ട്, വിനോദ മേഖല, മിനി ഓഡിറ്റോറിയം, ഹോസ്റ്റൽ കോംപ്ലക്സ്, മെസ്, ജീവനക്കാർക്കുള്ള റെസിഡൻഷ്യൽ ഫ്‌ളാറ്റുകൾ എന്നിവയും ഇവിടെയുണ്ട്. ഓരോ സ്‌കൂളിലും 1,000 വിദ്യാർത്ഥികൾക്ക് പഠിക്കാനാകും. ഇതിന് ശേഷം പ്രധാനമന്ത്രി കാശി സൻസദ് സാംസ്‌കാരിക മഹോത്സവത്തിന്റെ സമാപന ചടങ്ങിലും പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.