ന്യൂഡൽഹി: വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസം സന്ദർശിക്കും. രാവിലെ 11 മണിക്ക് ദിഫുവിൽ (Diphu) നടക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



നിരവധി പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുന്ന പ്രധാനമന്ത്രി 1150 കോടിയുടെ 2950 അമൃത് സരോവർ പദ്ധതിക്കും ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ദീബ്രുഗഡ്, കർബി ജില്ലകൾക്ക് സംസ്ഥാന സർക്കാർ അവധി നൽകിയിട്ടുണ്ട്. 


Also Read: ആറ് വർഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല; നികുതി കുറയ്‌ക്കേണ്ടത് കേന്ദ്രമെന്നും ബാലഗോപാൽ; കേന്ദ്രത്തിന് വിമർശനം


ഉച്ചയ്ക്ക് 01:45 ന് ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജിലെത്തുന്ന പ്രധാനമന്ത്രി ദിബ്രുഗഢ് കാൻസർ ആശുപത്രി രാജ്യത്തിന് സമർപ്പിക്കും.  ശേഷം ഉച്ചകഴിഞ്ഞ് 3 ന് ദിബ്രുഗഡിലെ ഖനികർ ഗ്രൗണ്ടിൽ (Khanikar ground) നടക്കുന്ന പൊതുചടങ്ങിൽ അദ്ദേഹം ആറ് കാൻസർ ആശുപത്രികൾ രാജ്യത്തിന് സമർപ്പിക്കുകയും പുതിയ ഏഴ് കാൻസർ ആശുപത്രികൾക്ക് തറക്കല്ലിടുകയും ചെയ്യും.


ദിബ്രുഗഡിൽ അസം ഗവൺമെന്റിന്റെയും ടാറ്റ ട്രസ്റ്റിന്റെയും സംയുക്ത സംരംഭമായ അസം കാൻസർ കെയർ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്ന 17 കാൻസർ കെയർ ഹോസ്പിറ്റലുകളുള്ള ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ ശൃംഖല നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നുണ്ട്.പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് കീഴിൽ 10 ആശുപത്രികളിൽ ഏഴ് ആശുപത്രികളുടെ നിർമ്മാണം പൂർത്തിയായി. മൂന്ന് ആശുപത്രികളുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഏഴ് പുതിയ കാൻസർ ആശുപത്രികൾ നിർമ്മിക്കും.


Also Read: Viral Video: പെരുമ്പാമ്പും മുതലയും നേർക്കുനേർ, പിന്നെ സംഭവിച്ചത്..!


പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ ഏഴ് കാൻസർ ആശുപത്രികൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഈ കാൻസർ ആശുപത്രികൾ ദിബ്രുഗഡ്, കൊക്രജാർ, ബാർപേട്ട, ദരാംഗ്, തേസ്പൂർ, ലഖിംപൂർ, ജോർഹട്ട് എന്നിവിടങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നത്.


പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന ധുബ്രി, നാൽബാരി, ഗോൾപാറ, നാഗോൺ, ശിവസാഗർ, ടിൻസുകിയ, ഗോലാഘട്ട് എന്നിവിടങ്ങളിലെ ഏഴ് പുതിയ കാൻസർ ആശുപത്രികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.