ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈൻ സന്ദർശനത്തിനൊരുങ്ങുന്നു. ആഗസ്റ്റ് 23 വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഉക്രൈൻ സന്ദർശനം.   റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈൻ സന്ദർശിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ദേഹത്താകെ 14 മുറിവുകൾ, കടുത്ത ലൈംഗിക പീഡനത്തിനിരയായി; ബംഗാളിലെ ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിശദാംശങ്ങൾ


ബുധൻ, വ്യാഴം ദിവസങ്ങളിൽ നിശ്ചയിച്ച പോളണ്ട് സന്ദർശനത്തിന് ശേഷമാകും പ്രധാനമന്ത്രി ഉക്രൈനിൽ എത്തുക. സന്ദർശനത്തിൽ യുക്രൈന്‍ പ്രസിഡൻ്റ്  വ്ളാദിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. സെലൻസികി നേരത്തെ മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും മോദിയുടെ സന്ദർശനത്തിനുണ്ട്.


Also Read: ശനിയുടെ നക്ഷത്ര മാറ്റം ഇവരുടെ ജീവിതം മാറ്റിമറിക്കും; ധനനേട്ടം, കരിയറിൽ നേട്ടം, ഒപ്പം സർവ്വൈശ്വര്യങ്ങളും!


കഴിഞ്ഞ മാസം നരേന്ദ്രമോദി റഷ്യയിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ മോദി ആലിംഗനം ചെയ്തതിൽ ഉക്രൈൻ അതൃപ്തിയും അറിയിച്ചിരുന്നു. ഉക്രൈനിൻ്റെ ദേശീയ പതാക ദിനത്തോട് അനുബന്ധിച്ചാണ് മോദിയുടെ സന്ദർശനമെന്നും ഇരു രാജ്യങ്ങളും തമ്മിൽ രേഖകൾ ഒപ്പിടുമെന്നും ഉക്രൈനിയൻ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. സന്ദർശന വേളയിൽ ഉക്രൈൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഉഭയകക്ഷി, ബഹുമുഖ സഹകരണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.