ന്യൂഡൽഹി: ഹരിയാനയിലെ അംബാല എയർ ബേസിൽ റാഫേൽ വിമാനങ്ങൾ സുരക്ഷിതമായി ലാൻഡിംഗ് ചെയ്തു. ലാൻഡിംഗ് കണക്കിലെടുത്ത് അംബാല എയർ ബേസിലെ പോലീസ് സൈനിക താവളത്തിന് ചുറ്റും കർശന സുരക്ഷയാണ് ഏർപ്പെടുത്തിരിയിരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:  റാഫേൽ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി... കരുത്തുകൂട്ടി വ്യോമസേന 


ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങിയ റാഫേൽ (Rafale) വിമാനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു.  രാജ്യം സംരക്ഷിക്കാന്‍ ലഭിച്ച അവസരത്തേക്കാള്‍ വലിയ അനുഗ്രഹം വേറെയില്ലെന്ന് റഫേല്‍ പറന്നിറങ്ങിയതിന് തൊട്ടു പിന്നാലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചു.  സംസ്കൃതത്തിലാണ് അദ്ദേഹം റാഫേൽ വിമാനത്തെ സ്വാഗതം ചെയ്തത്. 


 



 


രാജ്യം സംരക്ഷിക്കാന്‍ ലഭിച്ച അവസരത്തേക്കാള്‍ വലിയ അനുഗ്രഹം മറ്റൊന്നുമില്ല. രാജ്യ സംരക്ഷണം പുണ്യ പ്രവൃത്തിയാണ്. രാജ്യത്തെ സംരക്ഷിക്കുകയാണ് ഏറ്റവും മികച്ച ത്യാഗം. അതിനെക്കാള്‍ മികച്ചതായി മറ്റൊന്നും ഇല്ല' എന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. 


ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തിരുന്നു  'വേഗതയെക്കുറിച്ചാവട്ടെ അല്ലെങ്കിൽ ആയുധങ്ങളുടെ കഴിവിനെക്കുറിച്ചാ കട്ടെ എല്ലാ കാര്യങ്ങളിലും റാഫേൽ മുന്നിലാണ്. ഈ ലോകോത്തര യുദ്ധവിമാനങ്ങൾ ഗെയിം ചേഞ്ചറായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സുപ്രധാന ദിനത്തിൽ പ്രധാനമന്ത്രിയ്ക്കും പ്രതിരോധമന്ത്രിയ്ക്കും കൂടാതെ മുഴുവൻ രാജ്യത്തിനും അദ്ദേഹം അഭിനന്ദങ്ങൾ അറിയിച്ചിട്ടുണ്ട്.