Modi Ji Thali: മോദി പ്രഭാവത്തില്‍ അമേരിക്ക!! പ്രധാനമന്ത്രിയുടെ US സന്ദർശനത്തിന് മുന്നോടിയായി `മോദി ജി താലി` പുറത്തിറക്കി റെസ്റ്റോറന്‍റ്
Modi Ji Thali: ലോകം നമിയ്ക്കുന്ന ഇന്ത്യൻ നേതാവിനോടുള്ള ആദരസൂചകമായി ഒരു പ്രത്യേക ഭക്ഷണ വിഭവം റെസ്റ്റോറന്‍റ് പുറത്തിറക്കിയിരിയ്ക്കുകയാണ്. ഈ പ്രത്യേക പ്രത്യേക ഭക്ഷണത്തിന് `മോദി ജി താലി` (Modi Ji Thali) എന്നാണ് പേര് നല്‍കിയിരിയ്ക്കുന്നത്.
New Jersey: ലോകം ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനം. ഈ അവസരത്തില്‍ മോദി പ്രഭാവത്തില്‍ മുങ്ങിയിരിയ്ക്കുകയാണ് അമേരിക്ക എന്ന് തന്നെ പറയാം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനത്തിന് മുന്നോടിയായി നാനാതരത്തിലുള്ള തയ്യാറെടുപ്പുകള്‍ അമേരിക്കയില്‍ നടക്കുകയാണ്. ആ അവസരത്തില്‍ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു റെസ്റ്റോറന്‍റ് ശൃംഖല വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ലോകം നമിയ്ക്കുന്ന ഇന്ത്യൻ നേതാവിനോടുള്ള ആദരസൂചകമായി ഒരു പ്രത്യേക ഭക്ഷണ വിഭവം റെസ്റ്റോറന്‍റ് പുറത്തിറക്കിയിരിയ്ക്കുകയാണ്.
Also Read: ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു; സൗരാഷ്ട്ര - കച്ച് തീരത്ത് ഓറഞ്ച് അലർട്ട്
ഈ പ്രത്യേക പ്രത്യേക ഭക്ഷണത്തിന് 'മോദി ജി താലി' (Modi Ji Thali) എന്നാണ് പേര് നല്‍കിയിരിയ്ക്കുന്നത്. ഇന്ത്യൻ വംശജനായ റെസ്റ്റോറന്‍റ് ഉടമ ശ്രീപദ് കുൽക്കർണിയാണ് ഈ ആവിഷ്ക്കാരത്തിന് പിന്നില്‍. അവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്‍റെ പ്രത്യേക ആവശ്യപ്രകാരമാണ് ഈ താലി പ്രത്യേകം തയ്യാറാക്കിയത് എന്നദ്ദേഹം പറഞ്ഞു.
എന്താണ് മോദി ജി താലി (What is Modi Ji Thali?)
ശ്രീപദ് കുൽക്കർണി തയ്യാറാക്കിയ ഈ പ്രത്യക താലി 'മോദി ജി താലി' യില്‍ ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന പോഷക സമൃദ്ധമായ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കഞ്ഞി (ഖിച്ഡി), രസഗുല്ല, സാർസോ കാ സാഗ്, ദം ആലു കാശ്മീരി, ഇഡ്‌ലി, ധോക്‌ല, ചാച്ച്, പപ്പഡ് എന്നിങ്ങനെ വിഭവങ്ങളുടെ നീണ്ട നിരയാണ് താലിയില്‍ ഉള്ളത്.
2019-ൽ ഇന്ത്യൻ ഗവൺമെന്‍റിന്‍റെ ശുപാർശയെത്തുടർന്ന് ഐക്യരാഷ്ട്രസഭ 2023 നെ "മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷം" ആയി പ്രഖ്യാപിച്ചു. ഈ നേട്ടം ആഘോഷിക്കുന്നതിനും മില്ലറ്റുകളുടെ പോഷക ഗുണങ്ങള്‍ സംബന്ധിച്ച അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് റെസ്റ്റോറന്‍റ് മില്ലറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ വിഭവസമൃദ്ധമായ വിഭവങ്ങള്‍ താലിയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്.
പ്രധാനമന്ത്രിയുടെ പേരില്‍ താലി പുറത്തിറക്കിയ അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് സമർപ്പിച്ചുകൊണ്ട് മറ്റൊരു താലി ഉടൻ പുറത്തിറക്കാനും പദ്ധതിയുണ്ട് എന്ന് സ്റ്റോറന്‍റ് ഉടമ പറയുന്നു. ഇത് കൂടുതല്‍ ജനപ്രീതി നേടുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ റോക്ക്സ്റ്റാർ ആണ് ശ്രീപദ് കുൽക്കർണി പറഞ്ഞു
പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം
ജൂൺ 21 ന് ആരംഭിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നാല് ദിവസത്തെ സന്ദർശന വേളയിൽ അമേരിക്കന്‍ പ്രസിഡന്റും പ്രഥമ വനിതയും ജൂൺ 22 ന് മോദിയെ സംസ്ഥാന അത്താഴത്തിന് ആതിഥ്യമരുളും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി വര്‍ണ്ണാഭമായ നിരവധി പരിപാടികള്‍ക്കാണ് ഇന്ത്യന്‍ സമൂഹം പദ്ധതിയിടുന്നത്.... ജൂൺ 21ന് യോഗ ദിന പരിപാടികൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകും
ജൂൺ 18 ന് അമേരിക്കയിലുടനീളമുള്ള 20 പ്രധാന നഗരങ്ങളിൽ 'ഇന്ത്യ യൂണിറ്റി ഡേ' മാർച്ചോടെയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാനുള്ള നാനാവിധ പരിപാടികള്‍ക്ക് തുടക്കമാവുക.
ജൂൺ 22 ന്, പ്രസിഡണ്ട് ബൈഡനും പ്രഥമവനിതയും പ്രധാനമന്ത്രിയ്ക്ക് ഒദ്യോഗിക സ്വാഗതം നല്‍കുമ്പോള്‍ ഏഴായിരത്തിലധികം ഇന്ത്യൻ അമേരിക്കക്കാർ വൈറ്റ് ഹൗസിന്‍റെ സൗത്ത് ലോണിൽ അണിനിരക്കാന്‍ ഒരുങ്ങുകയാണ്. സ്വാഗത ചടങ്ങിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്ട്രേഷൻ വൈറ്റ് ഹൗസ് ഉടൻ അവസാനിപ്പിക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...