ഭാരത് ബയോടെക് വാക്സിൻ നിർമ്മാണ കേന്ദ്രം പ്രധാനമന്ത്രി സന്ദർശിച്ചു
പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായും കമ്പനി ഉദ്യോഗസ്ഥരുമായും സംവദിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് ബയോടെക് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ (BBL)വാക്സിന്‍ നിര്‍മാണ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi)സന്ദര്‍ശിക്കുകയും കോവിഡ് വാക്സിനായ കോവാക്സിന്‍റെ നിര്‍മാണ പ്രവര്‍ത്തനം അദ്ദേഹം വിലയിരുത്തി.
പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായും കമ്പനി ഉദ്യോഗസ്ഥരുമായും സംവദിച്ചു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ നിര്‍മ്മിക്കുന്നത് ഭാരത് ബയോടെക്കാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ICMR) സഹകരിച്ച് ഭാരത് ബയോടെക് തയ്യാറാക്കുന്ന കോവിഡ് വാക്സിനാണിത്.
Also read: ഒരേസമയം ആറ് കാമുകിമാരേയും ഗർഭിണികളാക്കി, ഇനി കുഞ്ഞുങ്ങൾക്കായുള്ള കാത്തിരിപ്പ്..!!
ഇപ്പോൾ ഇതിന്‍റെ മൂന്നാംഘട്ട പരീക്ഷണം നടന്നുവരുന്നു. രാജ്യത്ത് വാക്സിന്‍ വികസനവും ഉല്‍പാദന പ്രക്രിയയും വ്യക്തിപരമായി അവലോകനം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രിയുടെ മൂന്ന് നഗര പര്യടനത്തിലെ ആദ്യ കേന്ദ്രമായിരുന്നു അഹമ്മദാബാദ്. 'സിഡസ് കാഡില (Zydus Biotech) വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയ ഡി.എന്‍.എ അധിഷ്ഠിത വാക്‌സിനിനെക്കുറിച്ച് കൂടുതലറിയാന്‍ അഹമ്മദാബാദിലെ സിഡസ് ബയോടെക് പാര്‍ക്ക് അദ്ദേഹം സന്ദര്‍ശിച്ചു.
കോവാക്സിന്‍ കൂടാതെ സിഡസ് കാഡിലയുടെ തദ്ദേശീയ വാക്സിനും ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. പ്രധാനമന്ത്രി മോദി പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (Pune Serum Institute) ഇപ്പോൾ സന്ദർശനം നടത്തുകയാണ്.