ന്യൂഡൽഹി: രണ്ടു ദിവസത്തെ ബിജെപി ദേശീയ നേതൃയോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം. യോഗത്തിൽ ദേശീയ ഭാരവാഹികൾക്ക് പുറമേ സംസ്ഥാന അദ്ധ്യക്ഷൻമാരും ജനറൽ സെക്രട്ടറിമാരും പങ്കെടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഗുജറാത്തിൽ 93 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്


 


പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ യോഗത്തിൽ മാർഗ നിർദ്ദേശങ്ങൾ നൽകും. യോഗം ഉദ്‌ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പരിപാടിയുടെ അധ്യക്ഷത വഹിക്കുന്നത് പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ്.  


 



Also Read: ബുധൻ ശുക്രൻ കൂടിച്ചേരൽ സൃഷ്ടിക്കും രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ! 


യോഗത്തിൽ കർണാടക, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, നാഗാലാൻഡ്, ത്രിപുര, മേഘാലയ, തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസന ജനക്ഷേമ പദ്ധതികളുടെ പ്രചാരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും.  പ്രധാനമന്ത്രി തന്റെ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്നലെ അഹമ്മദാബാദിലേക്ക് പോയിരുന്നു.  ഇന്ന് രാവിലെ ഗാന്ധിനഗർ രാജ്ഭവനിൽ നിന്നും റാണിപ്പിലെ നിഷാൻ പബ്ലിക് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തന്നതിനായി അദ്ദേഹം പുറപ്പെട്ടിട്ടുണ്ട്.  അതിനു ശേഷം അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.