PM Modi Mother: ഹീരാബെൻ മോദിയുടെ ആരോഗ്യനില തൃപ്തികരം; പ്രധാനമന്ത്രി ഇന്ന് അമ്മയെ കണ്ടേക്കും
pm modi mother health: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഗാന്ധിനഗറിലെ വസതിയിൽ മോദി അമ്മയെ കണ്ടിരുന്നു
ന്യൂഡൽഹി: ചികിത്സയിൽ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ ആരോഗ്യനില തൃപ്തികരം എന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഹീരാബെൻ മോദിയെ അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്റർ ആശുപത്രിയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം അവർ ഇപ്പോൾ സുഖമായിരിക്കുന്നു.പ്രധാനമന്ത്രി മോദിയും ഇന്ന് അമ്മയുടെ ആരോഗ്യവിവരങ്ങൾ പരിശോധിക്കും.
നേരത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഗാന്ധിനഗറിലെ വസതിയിൽ വച്ച് പ്രധാനമന്ത്രി മോദി അമ്മയെ കണ്ടിരുന്നു. പ്രധാനമന്ത്രി മോദി അമ്മയുടെ അരികിൽ ഇരിക്കുന്ന ദൃശ്യങ്ങളും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതും വൈറലായിരുന്നു.
അതേസമയം ചൊവ്വാഴ്ച കർണാടകയിലെ മൈസൂരിൽ പ്രധാനമന്ത്രി മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബാംഗങ്ങൾക്കും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് പരിക്കേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...