PM Modi’s Visit to J&K: പ്രധാനമന്ത്രി കശ്മീരിൽ, വേദിയ്ക്ക് 12 കിലോമീറ്റര്‍ അകലെ സ്ഫോടനം, സുരക്ഷ ശക്തമാക്കി
പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ എത്തിയതിന് തൊട്ടുപിന്നാലെ സ്ഫോടനം. പ്രധാനമന്ത്രിയ്ക്ക് പ്രസംഗിക്കേണ്ട വേദിയ്ക്ക് 12 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
New Delhi: പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിൽ എത്തിയതിന് തൊട്ടുപിന്നാലെ സ്ഫോടനം. പ്രധാനമന്ത്രിയ്ക്ക് പ്രസംഗിക്കേണ്ട വേദിയ്ക്ക് 12 കിലോമീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (JeM) ബന്ധമുള്ള ഒരു ഭീകരനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. ത്രാൽ സ്വദേശിയായ ഷഫീഖ് അഹമ്മദ് ഷെയ്ഖ് ആണ് പിടിയിലായത്.
റിപ്പോര്‍ട്ട് അനുസരിച്ച് ലാലിയാന ഗ്രാമത്തിലെ വയൽപ്രദേശത്താണ് സ്‌ഫോടനം റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. പോലീസും, സുരക്ഷ സേനയും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രദേശവാസികള്‍ പറയുമ്പോഴും ഇതില്‍ ഭീകരരുടെ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
Also Read: Covid Update: ഇന്ത്യയിൽ കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്നു, 24 മണിക്കൂറില്‍ 2,593 പേര്‍ക്ക് വൈറസ് ബാധ
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരില്‍ എത്തിയത്. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനും പഴയ സംസ്ഥാനം വിഭജിച്ചതിനും ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ സന്ദർശനമാണിത്.
2019 ഫെബ്രുവരി 3 നാണ് അദ്ദേഹം അവസാനമായി ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. മോദി 70,000 കോടി രൂപയുടെ വ്യാവസായിക നിക്ഷേപം ആരംഭിക്കുമെന്നും രണ്ട് പവർ പ്രോജക്ടുകൾ ഉൾപ്പെടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തുമെന്നുമാണ് സൂചന.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...