രാജ്യത്തിന്റെ വളർച്ചയിൽ ചിലർക്ക് നിരാശ; പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചലും മോദി തകരില്ല: പ്രധാനമന്ത്രി
PM Narendra Modi Parliament Speech : കോൺഗ്രസിന്റെ ഭരണക്കാലത്ത് ഭീകരാക്രമണങ്ങൾ പതിവായിരുന്നു ഇന്ന് ചിലർക്ക് ബുള്ളറ്റ് പ്രൂഫ് ഇല്ലാതെ കശ്മീരിൽ യാത്ര നടത്താൻ സാധിച്ചുയെന്നു മോദി
ന്യൂ ഡൽഹി : പാർലമെന്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിലാണ് പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ട് പ്രധാനമന്ത്രി മറുപടി നൽകിയത്. രാഹുൽ ഗാന്ധിയുടെ പേരെടുത്ത് പരാമർശിക്കാതെയാണ് നരേന്ദ്ര മോദി ലോക്സഭയിൽ പ്രതപക്ഷത്തിനെതിരെയുള്ള തന്റെ വിമർശനങ്ങൾ ഉന്നയിച്ചത്. രാജ്യം അഴിമതി മുക്തമായതും സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതും ജി20 ഉച്ചക്കോടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യ എത്തിയതൊക്കെ ചിലരെ സങ്കടത്തിലാഴ്ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ സ്ഥിരതയുള്ളതാണെന്നും അതെ തുടർന്നുള്ള വികസനം ആർക്കും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. അതിൽ അവർ നിരാശപ്പെടുകയാണ്. കാരണം അവർക്കൊന്നും ഇത് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളല്ലയെന്ന് നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ ഭരണക്കാലത്തെ അഴിമതികളായിരുന്ന 2ജി, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവയുടെ പേരുകൾ എടുത്ത് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. 2014 വരെയുള്ള കോൺഗ്രസിന്റെ ഭരണക്കാലം നഷ്ടങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അതിന് ശേഷം രാജ്യത്ത് പുരോഗതിയുണ്ടായിയെന്നും മോദി പറഞ്ഞു. യുപിഎ ഭരണക്കാലത്ത് ഭീകരാക്രമണങ്ങൾ പതിവായിരുന്നു. എന്നാൽ ഇന്ന് ചിലർക്ക് ബുള്ളറ്റ് പ്രൂഫ് ഇല്ലാതെ കശ്മീരിൽ യാത്ര നടത്താൻ സാധിച്ചുയെന്നു നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
ALSO READ : Lucknow Rename: ഉത്തര്‍ പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്‌നൗവിന്‍റെ പേര് മാറുന്നു, പുതിയ പേര് എന്തായിരിയ്ക്കും?
പ്രതിപക്ഷവും മാധ്യമങ്ങളും വിചാരിച്ചാൽ താൻ തകരില്ല. തന്റെ ജീവൻ രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നു. വാർത്തകളിലെ തലക്കെട്ടുകളെ ആശ്രയിച്ചല്ല ജനങ്ങൾക്ക് മോദിയിന്മേലുള്ള വിശ്വാസമുള്ളത്. യാതൊരു അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ എവിടെയും ഏശില്ല. ആ നുണകൾ സാധാരണക്കാരായ ആരും വിശ്വസിക്കില്ല. ഈ ആരോപണങ്ങൾക്കെല്ലാം ജനം മറുപടി നൽകും. അവരാണ് തന്റെ കവചമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് കുടുംബത്തെയാണ് സംരക്ഷിക്കുന്നത്. എന്നാൽ താൻ രാജ്യത്തെയാണ് സംരക്ഷിക്കുന്നത്. പാർശ്വവൽക്കരിപ്പെട്ടവരോട് ഈ സർക്കാരിന് പ്രതിബദ്ധതയുണ്ടെന്നും കോൺഗ്രസിനെ പോലെ തിരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല അവരെ ഓർക്കുന്നത്. കോൺഗ്രസിനെ പോലെ അവരെ സർക്കാർ ചതിക്കില്ലയെന്നും മോദി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...