പൂട്ടോ (മൊസാംബിക്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് തുടക്കമായി. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് പുലര്‍ച്ചെയാണ് യാത്രതിരിച്ചത്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ മൊസാംബിക്, ടാന്‍സാനിയ, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

 മോദി ആദ്യം സന്ദർനം നടത്തുന്ന രാജ്യമാണ്' മൊസാബിക്. അതിന് ശേഷം ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ആഫ്രിക്കന്‍ വന്‍കരയില്‍ മോദി നടത്തുന്ന ആദ്യപര്യടനമാണിത്. നേരത്തേ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രങ്ങളായ മൗറീഷ്യസും സീഷ്യല്‍സും സന്ദര്‍ശിച്ചിരുന്നു.


വെള്ളി, ശനി ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തും. പ്രിറ്റോറിയ, ജൊഹന്നസ്ബര്‍ഗ്, ദര്‍ബന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും. ശനിയാഴ്ച ടാന്‍സാനിയയിലും അടുത്ത ദിവസം കെനിയയിലും സന്ദർശനം നടത്തുന്ന മോദി ഞായറാഴ്ച ഇന്ത്യയിലേക്ക് തിരിക്കും.


1982ല്‍ ഇന്ദിരാ ഗാന്ധിയുടെ പര്യടനത്തിന് ശേഷം 36 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മൊസംബീക്ക് സന്ദര്‍ശിക്കുന്നത്.  നയതന്ത്രബന്ധം ഊട്ടി ഉറപ്പിക്കുന്നതോടൊപ്പം വാണിജ്യ വിനിമയ ബന്ധം മെച്ചപ്പെടുത്തുന്നതിനാകും ഊന്നല്‍ നല്‍കുക. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുമായും പ്രധാനമന്ത്രി സംവദിക്കും.