ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി മൂന്ന് ദിവസം രണ്ട് ലക്ഷത്തിന് മുകളിലാണ് കൊവിഡ് (Covid) കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി (Prime Minister) ഉന്നതതല യോ​ഗം വിളിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിക്കാണ് യോ​ഗം ചേരുന്നത്. വിവിധ വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും. രാജ്യത്തെ വാക്സിൻ പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും നിലവിലെ സാഹചര്യവും ചർച്ചയാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് വലിയ തോതിൽ കൊവിഡ് (Covid) വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ആശുപത്രികൾ പലതും രോ​ഗികളെക്കൊണ്ട് നിറഞ്ഞു. ആശുപത്രികളിൽ ഓക്സിജൻ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. രാജ്യ തലസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം ക്രമതീതമായി ഉയരുകയാണ്. ഡൽഹിയിൽ 24 മണിക്കൂറിനിടെ 24,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.36 ശതമാനമായി ഉയർന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ തുടരുകയാണ്.


ALSO READ: Covid 19 Second Wave: രാജ്യത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമോ? രണ്ടര ലക്ഷത്തോട് അടുത്ത് കൊവിഡ് രോഗബാധിതർ


കൊവിഡ് രണ്ടാംതരം​ഗത്തിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും അതീവ ​ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം, കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ആവശ്യപ്പെട്ടു. ഹിന്ദു ധർമ ആചാര്യ പ്രസിഡന്റ് സ്വാമി അവദേശാനന്ദ ​ഗിരിയെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങുകൾ ചുരുക്കുന്നത് കൊവിഡിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം ശക്തിപ്പെടുത്തുമെന്നും മോദി ട്വീറ്റ് ചെയ്തു.


രാജ്യത്തെ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കുംഭമേള ചടങ്ങുകൾ മാത്രമായി ചുരുക്കാൻ പ്രധാനമന്ത്രി ഇടപെട്ടത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഇന്ത്യയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,34,692 പേർക്കാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. 1,341 പേർ കോവിഡ് ബാധിച്ച് മരിച്ചു.


ALSO READ: Covid 19 Second Wave: ഉത്തർപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു; മാസ്ക് ഉപയോഗിക്കാതിരുന്നാൽ പിഴ 10,000 രൂപ


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധ രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ്. മഹാരാഷ്ട്രയിൽ 63,729 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 37 ലക്ഷം കടന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.