ന്യൂഡല്‍ഹി:  ബിജെപി ജനപ്രതിനിധികള്‍ നോട്ട് അസാധുവാക്കിയ നവംബര്‍ 8 മുതലുള്ള തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബർ 8നും ഡിസംബർ 31നും ഇടക്കുള്ള ബാങ്ക് ഇടപാടുകൾ വെളിപ്പെടുത്തണമെന്നും മോദി. വിവരങ്ങൾ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് നൽകണമെന്നും മോദി നിർദ്ദേശിച്ചു.


നവംബർ 8നാണ് 500,1000 രൂപയുടെ നോട്ടുകൾ പിൻലിച്ച  തീരുമാനമുണ്ടായത്. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ ഈ തീരുമാനം നേരത്തെ അറിഞ്ഞിരുന്നുവെന്നും വന്‍ തോതില്‍ അക്കൌണ്ടില്‍ നിക്ഷേപിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ തീരുമാനമുണ്ടായത്.