2015 മുതല്‍ 2020 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍. ഈ യാത്രകള്‍ക്കായി 518 കോടി രൂപയാണ് ചിലവായത് എന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി  വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ഈ യാത്രകള്‍ കൊണ്ടുള്ള ഫലങ്ങളും അദ്ദേഹം വിശദീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | India China border issue: അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി അതീ​വ ഗുരുതരം, സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി


അഞ്ച് തവണയാണ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. സിങ്കപ്പൂര്‍, ജര്‍മ്മനി, ഫ്രാന്‍സ്, ശ്രീലങ്ക, UAE തുടങ്ങിയ രാജ്യങ്ങളിലും ഒന്നിലധികം തവണ പ്രധാനമന്ത്രി യാത്ര ചെയ്തു. 2019 നവംബറിലായിരുന്നു മോദിയുടെ അവസാന വിദേശയാത്ര. ബ്രിക്സ് (ബ്രസീല്‍-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) സ\മ്മേളനത്തില്‍ പങ്കെടുക്കാനായി ബ്രസീലിലേക്കായിരുന്നു ആ യാത്ര.


ALSO READ | US Election: ഇന്ത്യയെ കൂട്ട് പിടിച്ച്‌ ഡെമോക്രാറ്റിക്‌ , റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍...!!


ഈ യാത്രക്കിടെ തായ്ലാന്‍ഡ്‌ സന്ദര്‍ശനവും നടത്തിയിരുന്നു.  ഉഭയകക്ഷി, മേഖല, ആഗോള വിഷയങ്ങളില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് എന്താണെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് മനസിലാക്കാന്‍ പ്രധാനമന്ത്രിയുടെ യാത്രകള്‍ കൊണ്ട് സാധിച്ചുവെന്ന് മുരളീധരന്‍ (V Muraleedharan) പറഞ്ഞു. ഈ യാത്രകളില്‍ വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, പ്രതിരോധം ഉള്‍പ്പടെ അനേകം കരാറുകളില്‍ ഒപ്പുവച്ചു.


ALSO READ | PM Cares Fund-ലേക്ക് സ്വന്തം പോക്കറ്റില്‍ നിന്നും മോദി നല്‍കിയത് 103 കോടിയിലധികം രൂപ


അതേസമയം, 2020 ല്‍ മോദി ഒരു വിദേശ യാത്ര പോലും നടത്തിയിട്ടില്ല. കൊറോണ വൈറസ് (Corona Virus) മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മോദി യാത്രകള്‍ ഒഴിവാക്കിയത്.  പ്രധാനമന്ത്രിയുടെ എയര്‍ക്രാഫ്റ്റ് അറ്റകുറ്റപണികള്‍ക്കായി 1,583 കോടിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 429 കോടി രൂപയും ചിലവാക്കിയിട്ടുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2014 ജൂണ്‍ 15 മുതല്‍ 2018 ഡിസംബര്‍ 3 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.