Most Influential People of 2021: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തിത്വങ്ങളുടെ പട്ടികയിൽ PM Narendra Modi യും
ടൈം മാഗസിനിൽ കൊറോണ കാലഘട്ടത്തിൽ രാജ്യത്തിന് പ്രതിരോധ വാക്സിനേഷൻ നൽകിയ സിറം സിഇഒ ആദർ പൂനവല്ലയെ (Adar Poonawalla) ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കൊറോണ പകർച്ചവ്യാധിയുടെ തുടക്കം മുതൽ അതിൽ നിന്നും കരകയറുന്നതിന് വേണ്ടി ഒരിക്കല്‍ പോലും പുറകോട്ട് മാറാതെ സ്ഥിരമായി പ്രവർത്തിച്ചു.
ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi). 2021ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാര്‍ഷിക പട്ടിക പുറത്തിറക്കിയത് ടൈം മാസികയാണ്.
പ്രധാനമന്ത്രിയെ (PM Modi) കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ ആദാര്‍ പൂനവാലെയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കൊറോണ കാലത്ത് ലോകത്തെ പോരാടാൻ സഹായിക്കുന്ന വ്യക്തിത്വം എന്നാണ് പൂനവാലെയുടെ ടൈം പ്രൊഫൈലില്‍ പറയുന്നത്. ഇതിൽ ഞെട്ടിക്കുന്ന മറ്റൊരു പേരുംകൂടിയുണ്ട് അത് താലിബാൻ നേതാവ് മുല്ലാ ബരാദറിന്റെയാണ് (Mullah Baradar).
ലിസ്റ്റിൽ ബൈഡനും, ട്രംപും ഉൾപ്പെട്ടിട്ടുണ്ട്
2021 ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടിക ടൈം മാഗസിൻ ഇന്നലെയാണ് പുറത്തിറക്കിയത്. അതിൽ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden), വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, ഹാരി രാജകുമാരന്‍, മേഗന്‍ രാജകുമാരി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, എന്നിവരുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ സ്വാധീനം
മാഗസിനിൽ പ്രധാനമന്ത്രി മോദിയുടെ (PM Modi) പ്രൊഫൈലിൽ പറഞ്ഞിട്ടുള്ളത് ഒരു സ്വതന്ത്ര രാഷ്‌ട്രമെന്ന നിലയില്‍ 74 വര്‍ഷത്തിനിടയില്‍ ഇന്ത്യയ്‌ക്ക് മൂന്ന് പ്രമുഖ നേതാക്കളുണ്ടായിരുന്നു. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നാണ്. മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന നേതാവായി മോദിയെ വിശേഷിപ്പിക്കുന്നുണ്ട്.
മുൻ വർഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന നേതാക്കളിൽ ഒരാളായി ഇടം നേടിയിരുന്നു. അതുപോലെ ബംഗാൾ മുഖ്യമന്ത്രി മംമ്ത ബാനർജിയെക്കുറിച്ച് മാസികയിൽ എഴുതിയിട്ടുള്ളത് അവർ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശക്തമായ മുഖമാണെന്ന്. ഒപ്പം അവർ ടിഎംസിയെ നയിക്കുക മാത്രമല്ല, അവർത്തന്നെ ഒരു പാർട്ടിയാണ് എന്നാണ് മാഗസിനിൽ വ്യക്തമാക്കുന്നത്.
കൂടാതെ അവർ രാജ്യത്തെ തെരുവുകളിൽ പോരാടാനുള്ള മനോഭാവം ശക്തിപ്പെടുത്തുകയും പുരുഷാധിപത്യ സംസ്കാരത്തെ വെല്ലുവിളിക്കാൻ പ്രവർത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൂടാതെ കൊറോണ കാലഘട്ടത്തിൽ രാജ്യത്തിന് പ്രതിരോധ വാക്സിനേഷൻ നൽകിയ സിറം സിഇഒ ആദർ പൂനവല്ലയെ (Adar Poonawalla) ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹം കൊറോണ പകർച്ചവ്യാധിയുടെ തുടക്കം മുതൽ അതിൽ നിന്നും കരകയറുന്നതിന് വേണ്ടി ഒരിക്കൽ പോലും പുറകോട്ട് മാറാതെ സ്ഥിരമായി പ്രവർത്തിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദറിനെ അയാളുടെ ടൈം പ്രൊഫൈലില്‍ പറയുന്നത് അദ്ദേഹം താലിബാൻ സർക്കാരിന്റെ ഏറ്റവും വലിയ മുഖമാണെന്നും എല്ലാ തീരുമാനങ്ങളും സ്വയം എടുക്കുന്നുവെന്നുമാണ്. ഈ തീരുമാനങ്ങളിൽ അഫ്ഗാനിസ്ഥാനിലെ ഗനി സർക്കാരിന്റെ ആളുകളോട് ക്ഷമയും മറ്റ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതുപോലുള്ള സംരംഭങ്ങളും ഉൾപ്പെടുന്നു.
ഇവരെയൊക്കെ കൂടാതെ പട്ടികയില്‍ ടെന്നീസ് താരം നവോമി ഒസാക്ക, ആപ്പിള്‍ സിഇഒ ടിം കുക്ക്, റഷ്യന്‍ രാഷ്‌ട്രീയപ്രവര്‍ത്തക അലക്‌സി നവാല്‍നി, ഏഷ്യന്‍ പസഫിക് പോളിസി ആന്‍ഡ് പ്ലാനിംഗ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജുഷ പി.കുല്‍ക്കര്‍ണി, സംഗീത ഐക്കണ്‍ ബ്രിട്‌നി സ്പിയേഴ്‌സ്, നടി കേറ്റ് വിന്‍സ്ലെറ്റ് എന്നിവരുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...