ചരിത്ര വിജയം നേടിയാണ് ഇന്ത്യയുടെ പാരാലിമ്പിക്സ് താരങ്ങള്‍ ടോക്കിയോ യില്‍നിന്നും മടങ്ങിയത്. ശാരീരിക കുറവുകളെ ആത്മവിശ്വാസം കൊണ്ട് വിജയിച്ച താരങ്ങളാണ് ഇവര്‍. 19 മെഡലുകള്‍ നേടിയാണ് ഇവര്‍ മടങ്ങിയെത്തിയത്. 5 സ്വര്‍ണം, 8 വെള്ളി, 6 വെങ്കലമടങ്ങുന്നതാണ് ഇവര്‍ വാരിക്കൂട്ടിയ മെഡല്‍ ശേഖരം.
പാരാലിമ്പിക്സ് ത താരങ്ങള്‍ക്കായി പ്രത്യേക പ്രഭാതഭക്ഷണ വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.
ടോക്കിയോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ വ്യക്തിയാണ് Noida DM സുഹാസ് LY. പാരാലിമ്പിക്സില്‍ ആദ്യമായി മെഡല്‍ നേടുന്ന ബ്യൂറോക്രാറ്റ് ആണ് സുഹാസ്. രണ്ട് സ്വര്‍ണമടക്കം നാല് മെഡലുകളാണ് പാരാ ബാഡ്മിന്റണിൽ താരം വാരിക്കൂട്ടിയത്.
എല്ലാ മെഡൽ ജേതാക്കളും ഒപ്പിട്ട ഒരു വെള്ള ഷോള് പ്രധാനമന്ത്രിയ്ക്ക് സമ്മാനമായി താരങ്ങള്‍ നല്കി. പരിപാടിയ്ക്കിടെ അദ്ദേഹം അത് കഴുത്തില്‍ അണിഞ്ഞിരുന്നു.
2016 ലെ റിയോ ഗെയിംസിൽ സ്വർണം നേടിയ തിളങ്ങിയ ജാവലിൻ ത്രോ താരം ദേവേന്ദ്ര ജജാരിയ, ഹൈജമ്പ് താരം മറിയപ്പൻ തങ്കവേലു എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. ഇത്തവണ ടോക്കിയോ പാരാലിമ്പിക്സില്‍ ഇരുവരും വെള്ളി മെഡലുകള്‍ നേടിയിരുന്നു.
ടോക്കിയോ പാരാലിമ്പിക്സില്‍ ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ പ്രകടനത്തെ പ്രധാനമന്ത്രി ഏറെ പ്രശംസിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിമ്പിക്സ് ടീമാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെഡല്‍ പട്ടികയില്‍ 24-ആം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.