മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് നാളെ!!
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച.
സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച.
PMO ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്കാണ് വീഡിയോ കോണ്‍ഫറന്‍സ്. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ശേഷമുള്ള അഞ്ചാമത്തെ ചര്‍ച്ചയാണ് നാളെ നടക്കാനിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപന൦ തടയുന്നതിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൌണിനെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.
'പാവങ്ങളുടെ കണ്ണീരൊപ്പുന്ന തുവാല'യായി ഒരു പെണ്‍ക്കുട്ടി!!
ചൊവ്വാഴ്ചയാകും യോഗമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. രാജ്യവ്യാപകമായി പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക്ഡൌണ്‍ മെയ് 17 നു അവസാനിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ചര്‍ച്ച. ചീഫ് സെക്രട്ടറിമാരുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു.