അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണം എത്തിക്കാൻ സഹായിക്കുന്ന ഒരു പെണ്‍ക്കുട്ടി -മഹല്‍ വക്
ഏകദേശം 200-300 അഫ്ഗാന്‍ കുടുംബങ്ങള്‍ക്കാണ് മഹല്‍ ദിവസേന ഭക്ഷണമെത്തിക്കുന്നത്. രാജ്യത്തിന്‍റെ ഉന്നമനത്തിനായി പൊരുതുന്ന അഫ്ഗാന്‍ പെണ്‍ക്കുട്ടികള്‍ക്കും വനിതകള്‍ക്കും ഏറെ പ്രചോദനം നല്‍കുന്നതാണ്
കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മഹല്‍ നല്‍കിയ സംഭാവനകളെ പ്രശംസിച്ച് നിരവധി പേരാണ് ഇന്നലെ മാത്രം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 'The people of Afghanistan' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് മഹലിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്.
താടകമാരേയും പൂതനമാരേയും ശബരിമലയിലേക്ക് തള്ളിക്കയറ്റിയപ്പോള്‍ ഇല്ലാത്ത വര്‍ഗീയ വികാരം...
മഹലിനെ കുറിച്ചുള്ള ചില കുറിപ്പുകള്‍
> സോയാ ഹൊതാക്: മഹലിന്‍റെ മനുഷ്യത്വപരമായ പ്രവര്‍ത്തനം വളരെയധിക൦ പ്രചോദനം നല്‍കുന്നു. ജനങ്ങള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവള്‍ക്കാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. നമ്മളെല്ലാവരും അവളുടെ പാദ പിന്തുടരണം.
> നിസാര്‍: ഇവളാണ് ശക്തി. എല്ലാദിവസവും ഇവള്‍ പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നു. ഭക്ഷണം പാക്ക് ചെയ്ത് അവള്‍ ആവശ്യക്കാരില്‍ എത്തിക്കുന്നു.
> സ്റ്റോറായ് സര്‍വറി: പാവങ്ങളുടെ കണ്ണീരൊപ്പുന്ന തുവാലയായ ഒരു പെണ്‍ക്കുട്ടിയാണ് മഹല്‍. ഇതിനെയാണ് മനുഷ്യത്വമെന്നും സേവനമെന്നും പറയുന്നത്.