എംജെ അക്ബറിനെതിരായ ആരോപണങ്ങളില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് സുബ്രഹ്മണ്യൻ സ്വാമി
മാധ്യമപ്രവര്‍ത്തനത്തില്‍നിന്നും രാഷ്ട്രീയത്തിലും പിന്നീട് കേന്ദ്രമന്ത്രി സ്ഥാനത്തും എത്തിച്ചേര്‍ന്ന എംജെ അക്ബറിനെതിരായി ഉയരുന്ന ലൈംഗിക ആരോപണങ്ങളില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി.
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തനത്തില്‍നിന്നും രാഷ്ട്രീയത്തിലും പിന്നീട് കേന്ദ്രമന്ത്രി സ്ഥാനത്തും എത്തിച്ചേര്‍ന്ന എംജെ അക്ബറിനെതിരായി ഉയരുന്ന ലൈംഗിക ആരോപണങ്ങളില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി.
എംജെ അക്ബറിനെതിരെ ആരോപണം ഒരു വനിതയല്ല ഉന്നയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശ വനിതകള്‍ഉള്‍പ്പെടെ 8 പേരാണ് അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. #മീടൂ ക്യാമ്പയിനെ പിന്തുണയ്ക്കുന്നുവെന്നഭിപ്രായപ്പെട്ട സുബ്രഹ്മണ്യൻ സ്വാമി, സംഭവം നടന്നിട്ട് ഇത്രയും വര്‍ഷങ്ങള്‍ക്ക്ശേഷം സ്ത്രീകള്‍ അതേപ്പറ്റി പ്രതികരിക്കുന്നതില്‍ തെറ്റില്ല എന്നും അഭിപ്രായപ്പെട്ടു.
തന്‍റെ മന്ത്രിസഭയിലെ ഒരംഗത്തിന്‍റെപേരില്‍ ഇത്രയേറെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തീര്‍ച്ചയായും ഇടപെടേണ്ട ഉത്തരവാദിത്വം പ്രധാനമന്ത്രിയ്ക്കുണ്ട്, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി എംജെ അക്ബറിന്‍റെ രാജിയവശ്യപ്പെട്ടതിനുശേഷമാണ് സുബ്രഹ്മണ്യൻ സ്വാമി ഇത്തരമൊരു പ്രതികരണവുമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.
എന്നാല്‍, വിദേശയാത്രയ്ക്കുശേഷം മടങ്ങിയെത്തുന്ന അക്ബറിനോട് മന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ ആവശ്യപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അദ്ദേഹത്തോട് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാനാവും കേന്ദ്രം നിര്‍ദ്ദേശിക്കുക.
മാധ്യമരംഗത്തെ പ്രഗല്‍ഭനായ എംജെ അക്ബര്‍ 2014ലെ തിരഞ്ഞെടുപ്പിന് മുന്‍പായാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒരു വര്‍ഷത്തിനുശേഷം അദേഹം രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.