New Delhi : വിദേശ പര്യടനം കഴിഞ്ഞ ഇന്ത്യയിലേക്ക് തിരികെയെത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) പുതിയ പാർലമെന്റ് (New Parliament) മന്ദിരത്തിന് നിർമാണ സ്ഥലം സന്ദർശിച്ചു. നിർമാണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി അവിടെ നിർമാണ മേഖലയിലെ ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രി ഏകദേശം 8.45 ഓടെയാണ് പ്രധാനമന്ത്രി പുതിയ പാർലമെന്റിന്റെ നിർമാണ സ്ഥലത്തെത്തിയത്. ഏകദേശം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച അദ്ദേഹം നിർമാണ പ്രവർത്തികൾ വിലയിരുത്തുകയും ചെയ്തു.


ALSO READ : Gulab Cyclone: സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ആന്ധ്ര, ഒഡീഷ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു


നിർമാണത്തിന്റെ രണ്ടാംഘട്ടം അടുത്ത വർഷം പൂർത്തിയാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. നേരത്തെ സെൻട്രൽ വിസ്ത പ്രോജെക്ട് കീഴിൽ നിർമാണം നടത്തുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉയർത്തിയിരുന്നു.


ALSO READ : Supreme Court പുതിയ പാ‌ർലമെന്റ് നി‌ർമാണം തടഞ്ഞു: പക്ഷെ ശിലയിടാൻ വിലക്കില്ല



2022 ശീതകാല സമ്മേളനം പുതിയ പാർലമെന്റ് സർക്കാർ ഉദ്യോഗസ്ഥർ നേരത്തെ അറിയിയച്ചിരുന്നു. 64,500 സ്ക്വയർ മീറ്ററിലാണ് പുതിയ പാർലമെന്റ് മന്ദിരം പൂർത്തിയാക്കുന്നത്.


ALSO READ : പുതിയ പാർലമെൻറ് മന്ദിരം നിർമ്മിക്കാനുള്ള കരാർ ടാറ്റ ഗ്രൂപ്പിന്



പുതിയ മന്ദിരത്തിൽ 888 ലോക്സഭ അംഗങ്ങൾക്കും 384 രാജ്യസഭ അംഗങ്ങൾക്കും ഒരേ സമയം സമ്മേളനത്തിൽ പങ്കെടുക്കാം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.