ന്യുഡൽഹി: പുതിയ പാർലമെൻറ് (Parliament) മന്ദിരം നിർമ്മിക്കാനുള്ള കരാർ ടാറ്റ ഗ്രൂപ്പിന്. ടാറ്റ പ്രോജക്ട്സ് (Tata Projects) 861.90 കോടിക്കാണ് കരാർ സ്വന്തമാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾ ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യം. നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്ന പാർലമെൻറ് സമ്മേളനങ്ങൾ അവസാനിക്കുന്നതിന്റെ മുറയ്ക്കായിരിക്കും.
അവസാനഘട്ട ലേലത്തിൽ പങ്കെടുത്തത് മുംബൈ (Mumbai) ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽ&ടി, ടാറ്റ പ്രോജക്ട്, ഷപൂർജി പല്ലോൻജി&കമ്പനി എന്നീ മൂന്ന് കമ്പനികളായിരുന്നു. എൽ&ടി സമർപ്പിച്ചത് 865 കോടി രൂപയുടെ ലേലമായിരുന്നു. ടാറ്റയ്ക്ക് വെല്ലുവിളിയായിരുന്നു എൽ&ടി കമ്പനി.
Also read: Oommen Chandy@50: ചോദ്യം ചോദിച്ച് മോഹൻലാൽ, വിയോജിപ്പ് അറിയിച്ച് മമ്മൂട്ടി
ഇപ്പോഴുള്ള പാർലമെൻറ് മന്ദിരം ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ചതാണ്. പുതിയ മന്ദിരം (New construction) നിർമ്മിച്ചു കഴിഞ്ഞാൽ പിന്നെ പഴയ കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് പുതിയ പാർലമെൻറ് കെട്ടിടം നിർമ്മിക്കുന്നത്.
Also read: മൺസൂൺ പിൻവാങ്ങൽ വൈകിയേക്കും; വെള്ളിയാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും!
ത്രികോണാകൃതിയിലുള്ള പാർലമെൻറ് മന്ദിരവും അതിനടുത്തുള്ള പ്രധാനമന്ത്രിയുടെ ഓഫീസും വസതിയുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. നിലവിലെ പാർലമെൻറ് മന്ദിരം, നോർത്ത്-സൗത്ത് ബ്ലോക്കുകൾ എന്നിവ പൈതൃക കേന്ദ്രങ്ങളെന്ന നിലയിൽ നിലനിർത്തും. പുതിയ പദ്ധതി പൂർത്തിയാകുമ്പോൾ രാഷ്ട്രപതി ഭവൻ, ഉപരാഷ്ട്രപതി ഭവൻ, പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം അടുത്തടുത്താകും.