ന്യുഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ സമയത്താണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi)വെള്ളിയാഴ്ച ലേയിൽ (Leh) ഒരു സർപ്രൈസ് സന്ദർശനം നടത്തിയത്. ഇവിടെ എത്തിയ അദ്ദേഹം അഡ്വാൻസ് പോസ്റ്റിൽ ജവാൻമാരുമായി കൂടിക്കാഴ്ച നടത്തുകയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സർപ്രൈസ് സന്ദർശനം ചൈനീസ് പ്രസിഡന്റിന് നൽകിയത് ശക്തമായ ഒരു സന്ദേശമാണ് അതായത് എന്തൊക്കെവന്നാലും ഇന്ത്യ മുന്നോട്ടു വച്ച പടിയിൽ നിന്നും പിന്മാറില്ലയെന്നാണ്.  പ്രധാനമന്തിയുടെ ഈ സന്ദർശനത്തിൽ നിന്നും ഒരു സാഹചര്യത്തിലും ഇന്ത്യ പിന്മാറില്ലെന്ന് വ്യക്തമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു;പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെത്തി!


പ്രതിരോധ വിദഗ്ധരുടെ കണ്ണിൽ ഈ പിരിമുറുക്കങ്ങൾക്കിടയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേ (Leh) സന്ദർശനം തന്ത്രപരമായ കാര്യത്തിലുള്ള നല്ലൊരു നടപടിയാണ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ മൂന്ന് നേട്ടങ്ങൾ ഉണ്ടാകും. അതിൽ ഒന്നാമത് നമ്മുടെ സൈനികരുടെ മനോവീര്യം വർദ്ധിക്കും കാരണം ഏതെങ്കിലും സൈന്യം അവരുടെ  പ്രധാനമന്ത്രിയെ യുദ്ധക്കളത്തിൽ കാണുമ്പോൾ അവരുടെ ആത്മവിശ്വാസം പതിൻമടങ്ങ് വർദ്ധിക്കും. രണ്ടാമതായി യഥാർത്ഥ നിയന്ത്രണ രേഖയിലെ (LAC) പഴയ സ്ഥിതിയിലേക്ക്  മടങ്ങാൻ ചൈനയിൽ സമ്മർദ്ദം ചെലുത്തും. മൂന്നാമതായി ഒരു സാഹചര്യത്തിലും ഇന്ത്യ പിന്മാറാൻ പോകുന്നില്ലെന്ന് ലോകമെമ്പാടുമുള്ളവർക്ക് വ്യക്തമായ സന്ദേശം ലഭിക്കും.  


ചൈനയുടെ ദാദാഗിരി അവസാനിപ്പിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സന്ദർശനം വളരെ പ്രധാനമാണെന്ന് പ്രതിരോധ വിദഗ്ധരും വിലയിരുത്തി. ഇതോടെ നമ്മൾ പിന്നോട്ടില്ലെന്ന സന്ദേശം ചൈനയ്ക്ക് ലഭിച്ചുകാണുമെന്നും അവർ അഭിപ്രായപ്പെട്ടു. ചൈനീസ് പട്ടാളക്കാർ LAC യിൽ നിൽക്കുകയാണെങ്കിൽ നമ്മുടെ സൈനികരും നിൽക്കും അതിന് എന്തു സാഹചര്യം വന്നാലും വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 


പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ചൈനയ്ക്ക് മാത്രമല്ല പാക്കിസ്ഥാനും ഒരു ശക്തമായ സന്ദേശമാണ് നല്കുന്നതെന്ന് പ്രസൂൺ ശർമ്മ (Prasoon Sharma) അഭിപ്രായപ്പെട്ടു. ഇതിൽനിന്നും ഇന്ത്യയ്‌ക്കെതിരായ ഒരു തരത്തിലുള്ള യുദ്ധത്തിലും വിജയിക്കാനാവില്ലെന്ന് രണ്ടുപേരും മനസ്സിലാക്കിയിരിക്കണം. ചൈനയുമായി മത്സരിക്കാൻ ഇന്ത്യ പൂർണമായും തയ്യാറാണെന്നും രാജ്യം മുഴുവൻ സൈന്യത്തോടൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ലേയിലേക്കുള്ള പെട്ടെന്നുള്ള സന്ദർശനത്തിൽ നിന്നും വ്യക്തമാണ്.  പ്രധാനമന്ത്രിയുടെ സന്ദർശനം മുൻ‌നിരയിൽ നിയോഗിച്ചിട്ടുള്ള സൈനികർക്ക് കൂടുതൽ ശക്തിയും, മനോധൈര്യവും നൽകും. 


Also read: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ 8 ഉദ്യോഗസ്ഥർക്ക് കോവിഡ്..!


ലേയിലേക്കുള്ള ഈ സന്ദർശനത്തിൽ നിന്നും പ്രധാനമന്ത്രിയ്ക്ക് അവിടത്തെ ഇപ്പോഴത്തെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.  കൂടാതെ നിലവിലെ സാഹചര്യം എങ്ങനെയാണെന്നും സൈനിക തയ്യാറെടുപ്പുകളുടെ ദിശയിൽ മറ്റെന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹത്തിന് മനസിലാക്കാൻ കഴിയും. നേരത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സിഡിഎസ് ബിപിൻ റാവത്തിനൊപ്പം ലേയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെങ്കിലും പെട്ടെന്നാണ് അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. പ്രധാനമന്ത്രിയോടൊപ്പം സിഡിഎസ് ബിപിൻ റാവത്ത് (Bipin Rawat), ആർമി ചീഫ് മനോജ് മുകുന്ദ് നർവാനെ (Manoj Mukund Narewane) എന്നിവരും ഉണ്ടായിരുന്നു.