ലെ/ന്യൂഡല്‍ഹി:കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച്ചകളാണ് നടന്നത്.
നേരത്തെ ലഡാക്ക് സന്ദര്‍ശനത്തിനായി നിശ്ചയിച്ചിരുന്ന പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശനം മാറ്റിവെയ്ക്കുന്നതായി അറിയിക്കുകയും
ചെയ്തു.അതേ സമയം രാജ് നാഥ് സിംഗ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്,കരസേനാ മേധാവി,വ്യോമസേനാ മേധാവി,നാവിക സേനാ മേധാവി
എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.മാത്രമല്ല പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും വിദേശ കാര്യമാന്ത്രാലയത്തിലെ
ഉന്നത ഉദ്യോഗസ്ഥരുമായും ആശയ വിനിമയം നടത്തുകയും അക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുകയും ചെയ്തു.
പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും ചെയ്തു.ഇരുവരും തമ്മില്‍ ലഡാക്ക് അതിര്‍ത്തിയിലെ സ്ഥിതിവിശേഷം
ചര്‍ച്ചചെയ്തു.
ലഡാക്ക് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തലയോഗം വിളിച്ചിട്ടുണ്ട്,ആഭ്യന്തരമന്ത്രി അമിത് ഷാ,പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്,
വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ലഡാക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലേയിലെ സൈനിക വിമാനതാവളത്തില്‍ നിന്നും നിമുവിലെ സൈനിക പോസ്റ്റുകളിലെത്തുകയും
അവിടെ വെച്ച് കര,വ്യോമ,ഐടിബിപി സൈനികരെ അഭിസംബോധന ചെയ്യുകയും ചെയ്തു.
പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് കരസേനാ മേധാവി എംഎം നാരേവാനെയും ഉണ്ട്.
Also Read:പ്രധാനമന്ത്രി ലഡാക്കില്‍-അപ്രതീക്ഷിതം, ആസൂത്രിതം, തന്ത്രപരം, നമോ മാജിക്ക്!
11,000 അടി ഉയരമുള്ള പ്രദേശമായ നിമുവില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സേനാ വിന്യാസവും മറ്റ് നടപടികളും വിലയിരുത്തി.
ചൈനയുമായി നടന്ന സൈനിക തല ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ആരായുകയും ചെയ്തു.
#WATCH: Prime Minister Narendra Modi among soldiers after addressing them in Nimmoo, Ladakh. pic.twitter.com/0rC7QraWTU
— ANI (@ANI) July 3, 2020
ലഡാക്കില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പ്രധാനമന്ത്രി ഡല്‍ഹിയില്‍ ചേരുന്ന ഉന്നത തലയോഗത്തില്‍ ലഡാക്കിലെ നിലവിലെ
സ്ഥിതി വിശദീകരിക്കുകയും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്യും.