പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശിച്ചു. ലക്ഷദ്വീപിലെ തന്റെ സ്നോർക്കെലിംഗ് അനുഭവത്തിന്റെ ചിത്രങ്ങൾ വ്യാഴാഴ്ച തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രധാനമന്ത്രി പങ്കുവെച്ചു. "അവനവനിലെ സാഹസികനെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ലക്ഷദ്വീപ് നിങ്ങളുടെ പട്ടികയിൽ ഉണ്ടായിരിക്കണം" അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

"ലക്ഷദ്വീപിൽ ഞാനും സ്നോർക്കെല്ലിംഗ് പരീക്ഷിച്ചു - എന്തൊരു ആവേശകരമായ അനുഭവമായിരുന്നു അത്" കൂടാതെ അതിരാവിലെ കടൽത്തീരങ്ങളിലൂടെയുള്ള നടത്തവും ശുദ്ധമായ ആനന്ദത്തിന്റെ നിമിഷങ്ങളായിരുന്നുവെന്ന് പ്രധാനമന്ത്രി എഴുതി. പ്രധാനമന്ത്രി മോദിയുടെ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ, എല്ലാവരുടെയും ഈ വർഷത്തെ യാത്രാ ലിസ്റ്റിലേക്ക് ലക്ഷദ്വീപിനെ ചേർക്കാനുള്ള ആഗ്രഹം ഉണർത്തി. നിങ്ങൾ ദ്വീപസമൂഹവും സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും സന്ദർശിക്കേണ്ട അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.



മിനിക്കോയ് ദ്വീപ്
ഏറ്റവും തെക്കേയറ്റത്തെ ദ്വീപാണ് മിനിക്കോയ് ദ്വീപ്. പവിഴപ്പുറ്റുകളോടൊപ്പം അതിശയകരമായ ക്രിസ്റ്റൽ ക്ലിയർ ലഗൂണുകളും അവിശ്വസനീയമാംവിധം മനോഹരമായ വിളക്കുമാടങ്ങളും ഇവിടെയുണ്ട്. മിലികു എന്നും അറിയപ്പെടുന്ന ഈ ദ്വീപിൽ നിരവധി വെളുത്തമണൽ ബീച്ചുകളും ഉണ്ട്.


കദ്മത്ത് ദ്വീപ് 
നിങ്ങളൊരു ഭക്ഷണപ്രിയനാണെങ്കിൽ തീർച്ചയായും സന്ദർശിക്കേണ്ട ദ്വീപാണിത്. ഈ ദ്വീപിലെ പ്രധാന വരുമാന മാർ​ഗം മത്സ്യബന്ധനം ആയതിനാൽ രുചികരമായ ഭക്ഷണം വിളമ്പുന്ന നിരവധി സ്ഥലങ്ങളുണ്ട്. ഇത് ഒരു ചെറിയ യാത്രയ്ക്ക് അനുയോജ്യമായ സ്ഥലം മാത്രമല്ല, നിങ്ങളുടെ സാഹസികതയ്ക്ക് അനുയോജ്യമായ സ്നോർക്കെല്ലിംഗ്, ആഴക്കടൽ ഡൈവിംഗ് ആക്ടിവിറ്റി എന്നിവയും ഇവിടെയുണ്ട്.


കവരത്തി ദ്വീപ്
ഈ ദ്വീപിലെത്തുന്ന എല്ലാവരും ആസ്വദിക്കേണ്ട ഒരു കാര്യം തീർച്ചയായും അതിമനോഹരമായ ബീച്ചുകളാണ്. ലക്ഷ്വദീപിന്റെ തലസ്ഥാനമായ കവരത്തിയിൽ ഉജ്ര മസ്ജിദ് പോലുള്ള വാസ്തുവിദ്യാ വിസ്മയങ്ങളായ നിരവധി പള്ളികളും ഉണ്ട്. ഇവയെല്ലാം സന്ദർശിക്കുന്നത് സന്ദർശകർക്ക് ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും നൽകുക.


പിറ്റി പക്ഷി സങ്കേതം
നിങ്ങൾ കൽപേനി ദ്വീപിലാണ് താമസിക്കുന്നതെങ്കിൽ, പിറ്റി പക്ഷി സങ്കേതത്തിലേക്ക് ഒരു ചെറിയ ബോട്ട് സവാരി നടത്തുന്നത് നല്ലതാണ്. ഈ സ്ഥലം ദ്വീപിന്റെ ഏതാണ്ട് മധ്യഭാഗത്താണ്, അതിനാൽ വൈവിധ്യമാർന്ന പക്ഷികളുടെ ആവാസ വ്യവസ്ഥയാണിവിടം. ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഇവിടെ ധാരാളം സമുദ്രജീവികളെ കാണാൻ സാധിക്കും.


തിണ്ണകര ദ്വീപ്
ഈ ദ്വീപ് ശാന്തത, സമാധാനം എന്നീ വാക്കുകളുടെ പര്യായമാണ്. സഞ്ചാരികൾ അധികം സന്ദർശിക്കാത്ത ഈ ദ്വീപിന്റെ സൗന്ദര്യം സമാനതകളില്ലാത്തതാണ്. തീർച്ചയായും ഇത് മനോഹരമായ ഒരു കാഴ്ചയാണ്. തിണ്ണകര ദ്വീപ് ജല കായിക വിനോദങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ സ്ഥലത്തിന്റെ പ്രശാന്തതയാണ് യഥാർത്ഥത്തിൽ ആസ്വദിക്കേണ്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.