ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വ്യക്തിഗതാ വെബ്സൈറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്ത അക്കൗണ്ടിലൂടെ പണം സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടുക്കൊണ്ടുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 24 മണിക്കൂര്‍ വൈദ്യുതി, ചരിത്രമെഴുതി കേന്ദ്ര സര്‍ക്കാര്‍!


പ്രധാനമന്ത്രിയുടെ പേരില്‍ ബിറ്റ്കോയിന്‍ വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കണമെന്നാണ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേതുടര്‍ന്ന്, മോദിയുടെ വ്യക്തിഗതാ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചു. COVID 19 നുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന ചെയ്യുക എന്നായിരുന്നു ട്വീറ്റ്.


ശ്രീനാരായണ ഗുരുവിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ ട്വിറ്റര്‍ അക്കൗണ്ട് വെരിഫൈഡ് ആണ്. 25 ലക്ഷത്തിലധികം പേരാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത്. സംഭവത്തില്‍ ട്വിറ്റര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നടപടിയെടുത്തതായും അക്കൗണ്ട് നിയന്ത്രണം പിന്‍വലിച്ചതായും ട്വിറ്റര്‍ അറിയിച്ചു.