`പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്കായി കാത്തിരുന്നു`; മുലായം സിംഗ് യാദവിന്റെ വേർപാടിൽ ഹൃദയസ്പർശിയായ കുറിപ്പുമായി പ്രധാനമന്ത്രി
മുലായം സിംഗിന്റെ വേർപാടിൽ താൻ ഏറെ ദു:ഖിതനാണെന്നും അദ്ദേഹത്തിന്റെ വേർപാട് ഏറെ വേദനയുണ്ടാക്കുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഡൽഹി: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഹൃദയസ്പർശിയായ നീണ്ട കുറിപ്പാണ് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചത്.മുലായം സിംഗിന്റെ വേർപാടിൽ താൻ ഏറെ ദു:ഖിതനാണെന്നും അദ്ദേഹത്തിന്റെ വേർപാട് ഏറെ വേദനയുണ്ടാക്കുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
എളിമയുള്ള നേതാവെന്ന നിലയിൽ മുലായം സിംഗ് യാദവ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അദ്ദേഹം ഏറെ പ്രാധാന്യം കൊടുത്തിരുന്നു.അതുകൊണ്ട് തന്നെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ലോക്നായക് ജെപിയുടെയും ഡോ. ലോഹിയയുടെയും ആദർശങ്ങൾ ജനകീയമാക്കുന്നതിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച നേതാവ് കൂടിയായിരുന്നു മുലായം സിംഗ് യാദവ്. പ്രതിരോധ മന്ത്രിയെന്ന നിലയിൽ ശക്തമായ ഇന്ത്യയ്‌ക്കായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ ദേശീയ താൽപ്പര്യം ജനിപ്പിക്കുന്നതായിരുന്നു.
ദേശീയ രാഷ്‌ട്രീയത്തിലും യുപിയുടെ രാഷ്‌ട്രീയത്തിലും ബഹുമാന്യനായിരുന്നു മുലായം സിംഗ് യാദവ് ജിയെന്നും പ്രധാനമന്ത്രി കുറിച്ചു. പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാൻ താൻ കാത്തിരിക്കുമായിരുന്നു. മുലായം സിംഗ് യാദവ് ജിയുടെ കുടുംബത്തിനും ലക്ഷക്കണക്കിന് വരുന്ന അനുഭാവികൾക്കും അനുശോചനമറിയിക്കുകയാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു .
പ്രധാനമന്ത്രിയെ കൂടാതെ രാഷ്ടപതി ദ്രൗപതി മുര്‍മു, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരും അനുശോചനം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...