PM Security Breach| എന്ത് തടസ്സം വന്നാലും പ്രധാനമന്ത്രിക്ക് ഒന്നും പറ്റില്ല, അതിനാണ് എസ്.പി.ജി
ഇത്തരമൊരു ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ എന്തായിരിക്കും ഉണ്ടാവുന്ന മാറ്റം
പ്രധാനമന്ത്രിക്ക് പഞ്ചാബിലുണ്ടായ സുരക്ഷാ വീഴ്ച വലിയ വാർത്ത ആയിരുന്നു. പഞ്ചാബ് ഹുസൈനിവാല പാലത്തിൽ 20 മിനിട്ട് നേരം കുടുങ്ങി പോയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം പിന്നീട് പഞ്ചാബിലേക്ക് പോയില്ല. ഇത്തരമൊരു ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ എന്തായിരിക്കും ഉണ്ടാവുന്ന മാറ്റം.
പ്രധാനമന്ത്രിക്ക് സുരക്ഷ നൽകുന്നത് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പാണ്. ഇന്ത്യയിൽ പ്രധാനമന്ത്രിക്ക് മാത്രമാണ് നിലവിൽ എസ്.പി.ജി സുരക്ഷ നൽകുന്നത്. 1988-ലാണ് വി.ഐ.പി സുരക്ഷക്കായി പ്രത്യേക സുരക്ഷ വിഭാഗം കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം സ്ഥാപിച്ചത്. പ്രതിവർഷം 592.5 കോടിയാണ് എസ്.പി.ജിക്കായി രാജ്യം നീക്കി വെക്കുന്ന ബജറ്റ്.
നേരത്തെ മുൻ പ്രധാനമന്ത്രിമാർ,രാഷ്ട്ര പതിമാർ, അവരുടെ കുടുംബങ്ങൾ,കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധി,രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കെല്ലാം എസ്.പി.ജി സുരക്ഷ നൽകിയിരുന്നെങ്കിലും 2019-ലെ പുതിയ ഭേദഗതി പ്രകാരം സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കി.
കേന്ദ്ര പോലീസ് സേനകൾ, അർധ സൈനീക വിഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നായി തിരഞ്ഞെടുക്കുന്നവരെ പ്രത്യേക പരിശീലനം നൽകിയാണ് എസ്.പി.ജിയുടെ ഭാഗമാക്കുന്നത്. ഏകദേശ കണക്ക് പ്രകാരം 3000 പേരാണ് എസ്.പി.ജിയിൽ ജോലി ചെയ്യുന്നത്. അത്യാധുനിക ആയുധങ്ങൾ, വാഹനങ്ങൾ, സാങ്കേതിക വിദ്യകൾ എല്ലാം എസ്.പി.ജിയുടെ വാഹനവ്യൂഹത്തിൽ ഉണ്ടാവും.
ഇനി മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ എസ്.പി.ജിയുടെ വി.ഐ.പി സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ ബ്ലൂ ബുക്ക് എന്ന റൂളിങ്ങിലാണ് പ്രവർത്തിക്കുന്നത്. വി.ഐ.പി പോവേണ്ടുന്ന വഴി, വാഹനം, കൂടെയുള്ളവർ അടക്കം എല്ലാം ഒരു മാസത്തിന് മുന്നേ പ്ലാൻ ചെയ്തിരിക്കും
ഇതിനൊപ്പം തന്നെ എസ്.പി.ജിയുടെ അഡ്വാൻസ് പാർട്ടി പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലത്ത് ആഴ്ചകൾക്ക് മുൻപെ തന്നെ എത്തുകയും പരിശോധനകളും പ്ലാനും തയ്യാറാക്കുകയും ചെയ്യും. എല്ലാ സംവിധാനങ്ങൾക്കും രണ്ടും മൂന്നും സ്പെയറുകൾ ഉണ്ടാവും. കുറഞ്ഞത് മൂന്ന് വാഹനങ്ങളായിരിക്കും പ്രധാനമന്ത്രിക്ക് മാത്രം.പോവേണ്ടുന്ന റൂട്ടുകൾ, താമസിക്കുന്ന സ്ഥലങ്ങൾ അടക്കം എല്ലാം ഇത്തരത്തിൽ പ്ലാൻ ചെയ്യും.
ഇത്തരത്തിലുള്ള പ്ലാനിങ്ങുകളിൽ വീഴ്ച പറ്റിയെന്നാണ് പഞ്ചാബിലുണ്ടായ സംഭവത്തിനെ പറ്റി സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഹെലികോപ്റ്റർ മാറ്റി റോഡിൽ വന്നതാണ് എല്ലാത്തിനും കാരണം എന്ന് പഞ്ചാബ് സർക്കാരും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...