PM Modi Security Lapse: സുരക്ഷ വീഴ്ച ഇല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി, കേന്ദ്രത്തിന് റിപ്പോർട്ട് ഉടന്‍ നൽകിയേക്കും

പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂർ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി.  സംഭവത്തില്‍  സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും.

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 11:05 AM IST
  • പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂർ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി.
  • സംഭവത്തില്‍ സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും.
PM Modi Security Lapse: സുരക്ഷ വീഴ്ച ഇല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി,  കേന്ദ്രത്തിന് റിപ്പോർട്ട്  ഉടന്‍ നൽകിയേക്കും

Chandigarh: പ്രധാനമന്ത്രി മോദിയുടെ ഫിറോസ്പൂർ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി.  സംഭവത്തില്‍  സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും.

പ്രധാനമന്ത്രി മോദിയുടെ പഞ്ചാബ് സന്ദർശനം വെട്ടിച്ചുരുക്കേണ്ടി വന്നതിൽ പഞ്ചാബ് മുഖ്യമന്തി ഖേദം പ്രകടിപ്പിച്ചു.  "നിരവധി  വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും  ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യാനുമായിരുന്നു പ്രധാനമന്ത്രി എത്തിയത്.  വഴിയിൽ ഉപരോധം കാരണം അദ്ദേഹത്തിന് മടങ്ങേണ്ടി വന്നതിൽ ഞങ്ങൾ ഖേദിക്കുന്നു" വാര്‍ത്താ സമ്മേളനത്തില്‍ ചന്നി പറഞ്ഞു.  

Also Read: PM Modi security lapse: പഞ്ചാബ്‌ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കനത്ത പരാജയം, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അമരീന്ദർ സിംഗ്

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്‍റെ റൂട്ട് മാറ്റത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ്  ചണ്ഡീഗഡിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെ പഞ്ചാബ് മുഖ്യമന്ത്രി അവകാശപ്പെട്ടത്.  മോശം കാലാവസ്ഥയും പ്രതിഷേധവും മൂലം  സന്ദർശനം അവസാനിപ്പിക്കാൻ പഞ്ചാബ് സര്‍ക്കാര്‍ PMO യോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള റൂട്ട് മാറ്റത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരമൊന്നും ലഭിച്ചില്ല. പ്രധാനമന്ത്രിയുടെ  സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല," മുഖ്യമന്തി ചന്നി പറഞ്ഞു. 

Also Read: Amit Shah on Punjab Incident : പഞ്ചാബിലെ സുരക്ഷ വീഴ്ച : കോൺഗ്രസ് നേതാക്കൾ 'ജനങ്ങളോട് മാപ്പ് പറയണ"മെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

 പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗ്ഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. SPG യും  സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.  

അതേസമയം, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി എന്ന സംഘടന ആണെന്ന് വ്യക്തമായി.റാലിക്കു പോകുകയായിരുന്ന ബിജെപി പ്രവർത്തകർക്കെതിരായിരുന്നു പ്രതിഷേധമെന്നാണ് സംഘടന പറയുന്നത്.  പ്രധാനമന്ത്രി റോഡ്‌ മാര്‍ഗ്ഗം  വരുന്നത് അറിഞ്ഞത് അവസാന നിമിഷമെന്നും സംഘടന നേതാക്കള്‍  പറയുന്നു. 

Also Read: പഞ്ചാബിൽ വൻ സുരക്ഷ വീഴ്ച; പ്രധാനമന്ത്രി 20 മിനിറ്റോളം ഫ്ലൈ ഓവറിൽ കുടുങ്ങി

എന്നാല്‍, സംഭവത്തന്‍റെ പേരില്‍   ബിജെപി കോണ്‍ഗ്രസ്‌ വാക് പോര് ശക്തമാവുകയാണ്.  
വന്‍സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ്  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ  ആരോപണം. പഞ്ചാബ് സര്‍ക്കാര്‍ മനഃപൂര്‍വം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്ന്  ബിജെപി ദേശീയധ്യക്ഷന്‍ ജെ പി നദ്ദ ആരോപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News