PMO Mamata Controversy: ബംഗാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രിയുടെ കാലുപിടിയ്ക്കാനും തയ്യാര്‍, പക്ഷെ..... വിശദീകരണവുമായി മമത ബാനര്‍ജി
Yaas Cyclone വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗം വന്‍ വിവാദമാവുകയാണ്. യോഗത്തിനെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അനുമതിയോടെ യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയതാണ് വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുന്നത്.
Kolkata: Yaas Cyclone വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗം വന്‍ വിവാദമാവുകയാണ്. യോഗത്തിനെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അനുമതിയോടെ യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങിയതാണ് വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുന്നത്.
അതേസമയം, മമതയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് PMOയും ഭരണകക്ഷിയിലെ മറ്റ് നേതാക്കളും രംഗത്തെത്തി. വിവാദം ചൂടുപിടിച്ചതോടെ വിശദീകരണ വുമായി മമത ബാനര്‍ജിയും എത്തി.
യാസ് ചുഴലിക്കാറ്റ് (Yaas Cyclone) നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍ നിന്ന് തനിക്ക് കടുത്ത അവഗണന നേരിട്ടുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) വ്യാജവും ഏകപക്ഷീയവും പക്ഷപാതപരവുമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വലിയ വിജയമാണ് നേടിയത്. അതുകൊണ്ടാണോ നിങ്ങള്‍ ഇങ്ങനെ പെരുമാറുന്നത്. നിങ്ങള്‍ എല്ലാ വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടു. അതിനാലാണോ എല്ലാ ദിവസവും കലഹിക്കുന്നത്? മമത ചോദിച്ചു.
യാസ് ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങളുണ്ടായ സാഗറിലേക്കും ദിഗയിലേക്കും അടിയന്തിരമായി പോകേണ്ടിവന്നു. ഇതിനുള്ള കാര്യങ്ങള്‍ നേരത്തെ തയാറാക്കിയിരുന്നു. ആ സമയത്ത് പെട്ടെന്നായിരുന്നു പ്രധാനമന്ത്രി ബംഗാള്‍ സന്ദര്‍ശിക്കുന്നതായി അറിയിപ്പ് ലഭിച്ചത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തീരദേശ ജില്ലകള്‍ സന്ദര്‍ശിക്കാനാണ് താന്‍ പോയത്. പ്രധാനമന്ത്രിയുടെ അനുമതിയോടെയായിരുന്നു ഇതെന്നും മമത പറഞ്ഞു.
Also Read: 'അഹങ്കാരവും കാർക്കശ്യവും'; മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ
"ബംഗാളിനാണ് ഞാന്‍ പ്രഥമപരിഗണന നല്‍കുന്നത്. ബംഗാളിനെ ഒരിക്കലും ഞാന്‍ അപകടത്തിലാക്കില്ല. ബംഗാളിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി കാലുപിടിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യാന്‍ തയാറാണ്", മമത പറഞ്ഞു.
യാസ് ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു. ശേഷം നടന്ന അവലോകന യോഗം മുഖ്യമന്ത്രി മമത ബാനര്‍ജി ബഹിഷ്‌കരിച്ചുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിഷയം വിവാദമായതോടെയാണ് മമത ബാനര്‍ജി വിശദീകരണവുമായി രംഗത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...