Pneumonia Vaccine: ആരോഗ്യ രംഗത്ത് പുതിയ ചുവടുവയ്പ്പ്, ന്യുമോണിയ രോഗം തടുക്കാന്‍ വാക്സിന്‍ എത്തി
ലോകമെമ്പാടുമുള്ള നവജാത ശിശുക്കള്‍ക്ക് എന്നും ഒരു ഭീഷണിയാണ് ന്യുമോണിയ. എന്നാല്‍ ഇനി ന്യുമോണിയ ആരെയും ശല്യപ്പെടുത്തില്ല.
Pneumonia Vaccine: ലോകമെമ്പാടുമുള്ള നവജാത ശിശുക്കള്‍ക്ക് എന്നും ഒരു ഭീഷണിയാണ് ന്യുമോണിയ. എന്നാല്‍ ഇനി ന്യുമോണിയ ആരെയും ശല്യപ്പെടുത്തില്ല.
കുട്ടികളില്‍ ന്യുമോണിയ രോഗം വലിയ ഒരു ഭീഷണിയാണ്. ഈ രോഗം മൂലം കുട്ടികൾ വളരെയധികം കഷ്ടപ്പെടുന്നു, മാത്രമല്ല ശിശു മരണവും ന്യുമോണിയ മൂലം സംഭവിക്കുന്നു. ഇപ്പോള്‍ ഈ അപകടകാരിയായ രോഗത്തിനുള്ള വാക്സിന്‍ കണ്ടെത്തിയിരിയ്ക്കുകയാണ്. ഇത് 6-10 ആഴ്ചയും 14 ആഴ്ചയും പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഏറെ പ്രയോജനപ്പെടും.
Also Read: Cervical Cancer Vaccine: ഇന്ത്യയുടെ ആദ്യ തദ്ദേശീയ സെർവിക്കൽ ക്യാൻസർ വാക്സിൻ ഇന്ന് പുറത്തിറങ്ങും
ന്യുമോണിയ പോലുള്ള മാരക രോഗത്തിൽ നിന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന വാക്‌സിന്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിൻ നിർമ്മാതാക്കളായ ബയോളജിക്കൽസ് ഇ ലിമിറ്റഡ് ആണ്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ (സിഡിഎസ്‌സിഒ) സബ്‌ജക്റ്റ് എക്‌സ്‌പെർട്ട് കമ്മിറ്റി (എസ്‌ഇസി) ഈ വാക്സിന്‍റെ മൂന്നാം ഘട്ട ശിശുക്കളുടെ ക്ലിനിക്കൽ ട്രയൽ ഡാറ്റ അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്‌തതായി വ്യാഴാഴ്ച അറിയിച്ചു.
ന്യുമോണിയ അണുബാധയ്‌ക്കെതിരായ സിംഗിൾ-ഡോസ്, മൾട്ടി-ഡോസ് വാക്‌സിനുകൾ അംഗീകരിച്ചിട്ടുണ്ട്. പിസിവി14 വാക്സിൻ 6, 10, 14 ആഴ്ച പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നൽകാമെന്ന് കമ്പനി അറിയിച്ചു.
റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലും വികസ്വര രാജ്യങ്ങളിലും 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന് സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ അണുബാധ ഒരു പ്രധാന കാരണമായി ഇന്നും തുടരുന്നു. പിസിവി 14 വാക്സിൻ ഉപയോഗിച്ച്, ന്യൂമോകോക്കൽ രോഗം തടയുന്നതിനും ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് കുട്ടികളെ ഈ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.
ശ്രദ്ധേയമായ ഈ നേട്ടത്തില്‍ ഞങ്ങൾ സന്തുഷ്ടരാണെന്ന് ബയോളജിക്കൽ ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മഹിമ ദറ്റ്‌ല പറഞ്ഞു. BE-യുടെ PCV14 ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ശിശുക്കളെ സംരക്ഷിക്കുകയും ഭീകരമായ ന്യൂമോകോക്കൽ രോഗം തടയുന്നതിന് സംഭാവന നൽകുകയും ചെയ്യും. ഇത് ഇന്ത്യയിലെ ശിശുരോഗ ഉപയോഗത്തിനുള്ള മറ്റൊരു പ്രധാന ജീവൻരക്ഷാ വാക്സിൻ ആയിരിക്കും.
ഈ വാക്സിൻ ആഗോളതലത്തിൽ ലഭ്യമാക്കുന്നതിന് ബയോളജിക്കൽസ് ഇ ലിമിറ്റഡ് ലോകാരോഗ്യ സംഘടനയുമായും മറ്റ് ആഗോള നിയന്ത്രണ ഏജൻസികളുമായും ചേര്‍ന്ന് പ്രവർത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...