Air Pollution and Life Expectancy : വായുമലിനീകരണം 40 ശതമാനം ഇന്ത്യക്കാരുടെ ആയുർദൈർഖ്യം 9 വർഷം വരെ കുറയ്ക്കാൻ സാധ്യത
ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് മധ്യ, കിഴക്കൻ, വടക്കേ ഇന്ത്യയിൽ 480 മില്യൺ ആളുകൾ വാൻ തോതിൽ വായുമലിനീകരണം നേരിടുന്നുണ്ട്.
New Delhi: വായുമലിനീകരണം (Air Pollution) 40 ശതമാനം ഇന്ത്യക്കാരുടെ ആയുർദൈർഖ്യം 9 വർഷം വരെ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി. അമേരിക്കയിലെ ഒരു റിസേർച്ച് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് വിവരം കണ്ടെത്തിയത്. ബുധനാഴ്ചയാണ് പഠനത്തിന്റെ വിവരങ്ങളും റിപ്പോർട്ടും പുറത്ത് വിട്ടത്.
ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് മധ്യ, കിഴക്കൻ, വടക്കേ ഇന്ത്യയിൽ 480 മില്യൺ ആളുകൾ വാൻ തോതിൽ വായുമലിനീകരണം നേരിടുന്നുണ്ട്. ഡൽഹിയിൽ വായുമലിനീകരണത്തിന്റെ അളവ് വളരെ കൂടുതലാണ്.
ഏറ്റവും ആശങ്ക ഉയർത്തുന്ന കാര്യം വർഷങ്ങൾ കഴിയുംതോറും ഇന്ത്യയിൽ വായുമലിനീകരണം ഉള്ള പ്രദേശങ്ങൾ കൂടി വരുന്നു എന്നുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിന് ഉദാഹരണമാണ് അടുത്ത സമയങ്ങളിലായി മഹാരാഷ്‌ട്രയിലെയും മധ്യപ്രദേശിലെയും വായുമലിനീകരണത്തിന്റെ അളവ് വളരെയധികം കൂടിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടകരമായ മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി 2019 ൽ ആരംഭിച്ച ദേശീയ നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന് പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ദേശീയ നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത്തിലൂടെ ഇന്ത്യയിലെ ശരാശരി ആയുർദൈർഖ്യം 1.7 വർഷവും, ന്യൂ ഡൽഹിയിലെ ശരാശരി ആയുർദൈർഖ്യം 3.1 വർഷങ്ങളും ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: പുതിനയിട്ട വെള്ളം ദിവസവും കുടിക്കൂ; ഗുണങ്ങൾ ഏറെ!
വായുമലിനീകരണം അതിരൂക്ഷമായി ബന്ധിക്കപ്പെട്ട 102 നഗരങ്ങളിലെ മലിനീകരണം 2024-ഓടെ 20% -30% വരെ കുറയ്ക്കാനാണ് NCAP ലക്ഷ്യമിടുന്നത്. വ്യാവസായിക കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്ന മലിനീകരണം, വാഹന എക്‌സ്‌ഹോസ്റ്റ്, ഡെസ്റ്റ് മൂലമുള്ള മലിനീകരണം എന്നിവ കുറച്ച് മലിനീകരണം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...